മുൻ സമിതിയംഗത്തെ മഹല്ലിൽനിന്ന്​ വിലക്കിയതിന് വഖഫ്​ ബോർഡിന്‍റെ​ സ്​റ്റേ

കൊച്ചി: മുൻ സമിതിയംഗത്തെ മഹല്ലിൽനിന്ന്​ വിലക്കിയ പരിപാലന സമിതി നടപടി​ കേരള വഖഫ്​ ബോർഡ്​ സ്​റ്റേ ചെയ്​തു. എറണാകുളം പട്ടിമറ്റം കൈതക്കാട് മുസ്​ലിം ജമാഅത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോട്ടീസ് അടിച്ചിറക്കിയെന്ന പരാതിയിൽ മുൻ പരിപാലന സമിതിയംഗം പി.ഐ. അലിയാരിനെ വിലക്കിയിരുന്നു. ഇതാണ്​ ഇനിയൊരു ഉത്തരവുണ്ടാകുംവരെ സ്​റ്റേ ചെയ്തത്​.

ഇതുസംബന്ധിച്ച് അലിയാർ നൽകിയ ഹരജിയാണ്​ ബോർഡ്​ പരിഗണിച്ചത്.

മഹല്ല് കമ്മിറ്റികൾ അംഗങ്ങളുടെയും വഖഫിന്റെയും ക്ഷേമത്തിനാണ് നിലകൊള്ളേണ്ടതെന്നും വ്യക്തിക്കോ വ്യക്തികൾക്കോ അവകാശങ്ങൾ നിഷേധിക്കുന്നതും വിലക്ക് ഏർപ്പെടുത്തുന്നതും നിയമവിരുദ്ധവും കോടതിവിധികളുടെ ലംഘനവും ക്രിമിനൽ കുറ്റവുമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Waqf Board stay for banning former committee member from the mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.