തിരുവനന്തപുരം: വിജിലന്‍സിനെച്ചൊല്ലി സഭക്കുള്ളില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. വിജിലന്‍സ് തത്ത ഇപ്പോള്‍ ക്ളിഫ്ഹൗസ് കോമ്പൗണ്ടില്‍ മാത്രമേ പറക്കാറുള്ളൂവെന്ന് വി.ഡി. സതീശന്‍. തത്തക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസ് നിയമസഭ പരിഗണിക്കവേ ആയിരുന്നു ഈ പരാമര്‍ശങ്ങള്‍. കൂട്ടിലെ തത്ത സ്വതന്ത്രമായിരുന്നെങ്കില്‍ പ്രതിപക്ഷനേതാവിന്‍െറ പരാതി ലഭിച്ച് ആറുദിവസം എന്തുചെയ്യുകയായിരുന്നുവെന്ന് സതീശന്‍ ചോദിച്ചു.
പിന്നെ കേസ് ടുക്കുന്നതിനുമുമ്പ് വിജിലന്‍സ് ഡയറക്ടര്‍ വേഷംമാറി മുഖ്യമന്ത്രിയെ കണ്ടതെന്തിന്. കൂട്ടിലെ തത്ത സ്വതന്ത്രമായെങ്കില്‍ എന്തിനായിരുന്നു രഹസ്യ കൂടിക്കാഴ്ച? തത്ത ഇപ്പോള്‍ ക്ളിഫ് ഹൗസ് പരിസരത്ത് പറക്കുകയാണ്. ചുവപ്പ് കാര്‍ഡും മഞ്ഞക്കാര്‍ഡും എവിടെ? അദ്ദേഹം ചോദിച്ചു.
തത്തയുടെ കാല്‍ തല്ലിയൊടിച്ച്, ചിറക് ഇല്ലാതാക്കി നടത്തുന്ന കളികള്‍ തങ്ങള്‍ക്ക് ശീലമില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. തത്ത തത്തയായിത്തന്നെ നില്‍ക്കും. അതിന് ഒരു പോറല്‍പോലും ഏല്‍പിക്കില്ല. പൂജ അവധി നീണ്ടുപോയതുകൊണ്ടാണ് ഇക്കാര്യത്തില്‍ പരിശോധനക്കും മറ്റു നടപടികള്‍ക്കും താമസം വന്നത്. അതൊന്നും തന്‍െറ തലയിലിടാന്‍ നോക്കേണ്ടതില്ല. ഒരു മന്ത്രിയുടെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥന്‍ മന്ത്രിയെ കാണുന്നത് സാധാരണയാണ്.
അതുപോലും ദുരൂഹമെന്ന് പറയുന്നത് ഭരണത്തെക്കുറിച്ച് അറിയാത്തതുകൊണ്ടൊന്നുമല്ളെന്നും അദ്ദേഹം പറഞ്ഞു.
തത്തയുടെ പേരില്‍പോലും അഴിമതി ആരോപണം വന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തത്തക്ക് ആര് ചുവപ്പു കാര്‍ഡ് കാട്ടുമെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.