നെടുമങ്ങാട്: അരുവിക്കര കളത്തറയിൽ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കളത്തറ തീരംറോഡിൽ മോഹനകുമാരിയുടെ പ്ലാവറവീട്ടിലാണ് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചത്. വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തീപിടിത്തവുമുണ്ടായി.
തീപടരുന്നത് കണ്ട് പുറത്തേയ്ക്ക് ഓടിയ മോഹനകുമാരി നാട്ടുകാരെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചു. നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളും ചേർന്ന് തീയണച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് കാരണമാകാം പൊട്ടിത്തെറിയെന്നാണ് പ്രാഥമികനിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.