പള്ളുരുത്തി: പെരുമ്പടപ്പ് കൊവേന്ത ജങ്ഷന് സമീപം മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ അക്രമിസംഘം വീട്ടുകാർക്കെതിരെ എയർഗണ്ണിൽനിന്ന് നിറയൊഴിച്ചതായും വീടിന് നേരെ അതിക്രമം നടത്തിയതായും പരാതി. ബുധനാഴ്ച രാത്രിയാണ് സംഭവം.
പൈ റോഡിന് സമീപം വാടകക്ക് താമസിക്കുന്ന സലിൻ കുമാറിെൻറ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവ ദിവസം കൊവേന്ത ജങ്ഷന് സമീപം നഗരസഭ മാലിന്യം ശേഖരിക്കുന്നിടത്ത് പരാതിക്കാരൻ മാലിന്യം ഇട്ടത് ഒരു വിഭാഗം ചോദ്യം ചെയ്തിരുന്നു. തർക്കം പരിഹരിച്ച് വീട്ടിലേക്ക് മടങ്ങിയ സലിൻ കുമാറിെൻറ മക്കളുടെ പിന്നാലെയെത്തിയ എട്ടംഗ സംഘം ഇവർ വാടകക്ക് താമസിക്കുന്നിടത്ത് വന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ഗേറ്റ് ചാടിക്കടന്ന സംഘം വീട്ടിലിരുന്ന് ബൈക്ക് തകർത്തുവെന്നും ഇവർ താമസിക്കുന്ന മുകളിലെ നിലയിലെത്തി വാതിൽ, ഗൃഹോപകരണങ്ങൾ എന്നിവ തകർത്തതായും പരാതിയിൽ പറയുന്നു. സംഘത്തിൽപ്പെട്ട ഒരാൾ കയ്യിൽ കരുതിയ എയർഗൺ ഉപയോഗിച്ച് വെടിവെച്ചതായും പരാതിക്കാരൻ ആരോപിച്ചു. സംഭവത്തിൽ പള്ളുരുത്തി പൊലീസ് കേസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.