കൊല്ലം: ഗ്രീൻ ൈട്രബ്യൂണൽ ഉത്തരവനുസരിച്ച് മലിനീകരണ നിയന്ത്രണത്തിന് നടപടി തുടങ്ങിയതായി ചവറയിലെ കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എൽ) അധികൃതർ. ൈട്രബ്യൂണൽ ഉത്തരവനുസരിച്ച് ഒരുകോടി മലനീകരണ നിയന്ത്രണ ബോർഡിൽ കെട്ടിെവച്ചതായി കെ.എം.എം.എൽ മാനേജിങ് ഡയറക്ടർ കെ.കെ. റോയി കുര്യൻ അറിയിച്ചു.
പ്രദേശത്തെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിൽ കമ്പനി ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും പിഴയായി ഇൗടാക്കുന്ന തുക ഇരകൾക്ക് വിതരണം ചെയ്യണമെന്നും ൈട്രബ്യൂണൽ നിർദേശിച്ചിരുന്നു. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാെൻറ പേരിലാണ് കെ.എം.എം.എല്‍ തുക നിക്ഷേപിക്കേണ്ടത്. ഇത് പ്രദേശവാസികള്‍ക്ക് ൈട്രബ്യൂണലിെൻറ നിര്‍ദേശപ്രകാരമോ സര്‍ക്കാറിെൻറ തീരുമാനപ്രകാരമോ വിതരണം ചെയ്യാമെന്നുമാണ് ൈട്രബ്യൂണൽ നിർദേശം. മലിനീകരണ നിയന്ത്രണത്തിനായി നാഷനൽ പരിസ്ഥിതി എൻജിനീയറിങ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ശിപാര്‍ശപ്രകാരമുള്ള ഹ്രസ്വകാല-, ദീര്‍ഘകാല പരിസ്ഥിതി മാനേജ്മെൻറ് പ്ലാന്‍ നടപ്പാക്കാനും നടപടി തുടങ്ങിയതായി കെ.എം.എം.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ രാഘവൻ പറഞ്ഞു.
പരിസരവാസികൾക്കുള്ള കുടിവെള്ള വിതരണം മുടങ്ങാതെ നൽകാൻ നടപടിയെടുത്തിട്ടുണ്ട്. മിനറൽ സെപറേഷൻ പ്ലാൻറിൽ റേഡിയേഷൻ ഉണ്ടോ എന്ന് പരിശോധിക്കാൻ ൈട്രബ്യൂണൽ നിർദേശിച്ചിരുന്നു. പ്ലാൻറിൽനിന്ന് പുറന്തള്ളുന്ന വസ്തുക്കൾ ആറ്റോമിക് എനർജി െറഗുലേറ്ററി ബോർഡ് നിഷ്കർഷിച്ചിരിക്കുന്ന നിബന്ധനകൾ പാലിച്ച് സംസ്കരിക്കാൻ നടപടിയായിട്ടുണ്ട്. നാലുലക്ഷം ടൺ അയൺ ഓക്സൈഡ് സ്ലഡ്ജ് കമ്പനിയിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽനിന്നുണ്ടാവുന്ന അമ്ലത്വം മൂലമാണ് കെ.എം.എം.എല്ലിലെയും പരിസര പ്രദേശത്തെയും ഭൂഗര്‍ഭ ജലവും മണ്ണും മലിനമായത്.
ക്ലോറൈഡ്, സള്‍ഫേറ്റ്, ഫോസ്ഫേറ്റ്, സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, മാംഗനീസ് എന്നിവ വൻതോതിൽ പുറത്തേക്കൊഴുകുന്നുണ്ട്. സ്ലഡ്ജ് ഉപദ്രവകാരിയല്ല എന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. അയൺ ഓക്സൈഡ് സ്ലഡ്ജ് പിഗ്മെൻറ് ആക്കി മാറ്റാനും നടപടിയായിട്ടുണ്ട്. സമയബന്ധിതമായി സ്വീകരിക്കുന്ന എല്ലാ പരിഹാര നടപടികളുടെയും വിശദമായ റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോഡിനും സംസ്ഥാന സർക്കാറിനും സമർപ്പിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംരക്ഷണ സമിതി ജനറൽ െടറി ജോയ് ൈകതാരത്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഗ്രീൻ ൈട്രബ്യൂണൽ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.