മാലിന്യ സംസ്കരണം; തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് നിർദേശം നൽകി

കൊച്ചി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് നിർദേശം നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള മാലിന്യനിർമ്മാർജന സംവിധാനങ്ങൾ എത്രയും വേഗത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കണം. ഹരിത സഹായ സ്ഥാപനങ്ങൾ, പാഴ് വസ്തു ശേഖരണ ഏജൻസികൾ എന്നിവക്ക് തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകണം.

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്), റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) എന്നിവ സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കണമെന്നും നിർദേശം നൽകി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ മെയ് ഒന്ന് മുതൽ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ ബദൽ സംവിധാനം നടപ്പിലാക്കുന്നതിനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറിമാർക്ക് നിർദേശം നൽകിയത്.

Tags:    
News Summary - waste management; Local Self-Government Secretaries have been instructed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.