കോഴിക്കോട്: സ്കൂൾ വിട്ട് വീട്ടിലേക്കു പോയ കുട്ടിയോട് ലൈംഗികമായി മോശം പെരുമാറ്റം നടത്തിയെന്ന കേസിൽ പ്രതിയെ വെറുതെവിട്ടു. ഓമശ്ശേരി ശാന്തി നഗർ സ്വദേശിയായ അനുപ് മാത്യുവിനെയാണ് വിട്ടയച്ചത്.
പ്രോസിക്യൂഷൻ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയ രണ്ടു സി.സി.ടി.വി ദൃശ്യങ്ങൾ കോടതിമുറിയിൽ വിചാരണ വേളയിൽ കണ്ട ശേഷമാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജിന്റെ നടപടി.
2022 ജനുവരിയിൽ താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കോടതിയിൽ ഹാജരാക്കിയ വിഡിയോയിൽ പ്രതിയെ വ്യക്തമായി മനസ്സിലാക്കാൻ കഴിയില്ലെന്നും വിഡിയോ സംഭവവുമായി നേരിട്ട് ബന്ധപ്പെടുത്താൻ കഴിയില്ലെന്നും കോടതി കണ്ടെത്തി. പ്രതിക്കുവേണ്ടി അഡ്വ. കെ.പി. മുഹമ്മദ് ആരിഫ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.