മലപ്പുറം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി ഓവർസിയർ മലപ്പുറത്ത് വിജിലൻസ് പിടിയിലായി. മലപ്പുറം കോട്ടക്കുന്ന് സർക്കിൾ ഓഫിസിലെ ഓവർസിയറായ പാലക്കാട് ചിറ്റൂർ സ്വദേശി രാജീവാണ് പിടിയിലായത്. ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പിൽ സമർപ്പിക്കേണ്ട എസ്റ്റിമേറ്റ് വേഗത്തിൽ തയാറാക്കാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
പണമാവശ്യപ്പെട്ട വിവരം പരാതിക്കാരൻ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീക്കിനെ അറിയിച്ചതോടെ വ്യാഴാഴ്ച വൈകുന്നേരം ഓഫിസിൽ നിന്ന് കൈയോടെ പിടികൂടുകയായിരുന്നു. വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പിയെ കൂടാതെ പൊലീസ് ഇൻസ്പെക്ടർമാരായ ജ്യോതീന്ദ്രകുമാർ, സബ് ഇൻസ്പെക്ടർമാരായ മോഹനകൃഷ്ണൻ, ശ്രീനിവാസൻ, സലീം, മധുസൂദനൻ, ഉദ്യോഗസ്ഥരായ സന്തോഷ്, ജിപ്സൺ, വിജയൻ, സുബിൻ എന്നിവരുമുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്നതിലോ 8592900900 എന്ന നമ്പറിലോ വാട്സ് ആപ് നമ്പറായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.