മുല്ലപ്പെരിയാറിൽനിന്ന്​ ജലം പുറത്തുവിടുന്നത്​ കുറച്ചു

കുമളി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ക്രമീകരിക്കാൻ ഉയർത്തിയിരുന്ന ഒരു ഷട്ടർ 0.10 മീറ്ററാക്കി കുറച്ചു. ശനിയാഴ്ച രാവിലെ എട്ട്​ മുതൽ 139.32 ക്യുസെക്സ് ജലമാണ്​ പുറത്തുവിടുന്ന​തെന്ന്​ തമിഴ്നാട് സർക്കാർ അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാറിൽനിന്നുള്ള ജലത്തിനൊപ്പം തേനി ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ അണക്കെട്ടുകൾ നിറഞ്ഞിട്ടുണ്ട്​. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിൽ ജലനിരപ്പ് 69.65 അടിയായി ഉയർന്നതോടെ കഴിഞ്ഞദിവസം ഇവിടെനിന്ന്​ കൂടുതൽ ജലം മധുര, ദിണ്ടിഗൽ ജില്ലകളിലേക്ക് തുറന്നുവിട്ടു.

71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. സെക്കൻഡിൽ 3905 ഘന അടി ജലമാണ് ഇവിടെനിന്ന്​ തുറന്നുവിട്ടത്. 4435 ഘന അടി ജലമാണ് വൈഗയിലേക്ക് ഒഴുകി എത്തുന്നത്.

അതിർത്തി ജില്ലയായ തേനിയിൽ 551.6 മില്ലീമീറ്റർ മഴയാണ് പെയ്തത്. മുല്ലപ്പെരിയാറി​െൻറ വൃഷ്​ടിപ്രദേശമായ തേക്കടിയിൽ 38ഉം വനമേഖലയിൽ 29.8ഉം മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. 

Tags:    
News Summary - Water discharge from Mullaperiyar has been reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.