തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 86 ശതമാനം കവിഞ്ഞു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ കഴിഞ്ഞ 10 ദിവസമായി ജലനിരപ്പ് ക്രമേണ ഉയരുകയാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ പൂർണ സംഭരണശേഷി 2403 അടിയാണ്. വെള്ളിയാഴ്ച 2391.00 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 86.21 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ ദിവസം 2392.52 അടിയായിരുന്നു. ദുരന്തപ്രതികരണ മാർഗരേഖ പ്രകാരം അണക്കെട്ട് തുറക്കുന്നതിന് 36 മണിക്കൂർ മുെമ്പങ്കിലും പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലർട്ട് നൽകണം.
ജലനിരപ്പ് 2390.86 അടിയിലെത്തുേമ്പാൾ ബ്ലൂ അലർട്ട്, 2396.86 അടിയിൽ ഒാറഞ്ച് അലർട്ട്, 2397.86 അടിയിൽ റെഡ് അലർട്ട് എന്നിങ്ങനെയാണ് ജാഗ്രത നിർദേശം നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.