മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു, തമിഴ്നാട് മന്ത്രിമാരുടെ സന്ദർശനം ഇന്ന്

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെയും ഇടുക്കി ജലസംഭരണിയിലെയും ജലനിരപ്പ് ഉയർന്നു. 138.80 അടിയാണ് രാവിലെ രേഖപ്പെടുത്തിയത് പ്രകാരം മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. സെക്കൻഡിൽ 6121 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.

സെക്കൻഡിൽ 2305 ഘനയടി ജലമാണ് ടണൽ വഴി വൈഗ ഡാമിലേക്ക് തമിഴ്നാട് കൊണ്ടു പോകുന്നത്. ജലനിരപ്പ് 138 അടിയിൽ ക്രമീകരിക്കാൻ സ്പിൽവേയുടെ എട്ട് ഷട്ടറുകൾ 60 സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സെക്കൻഡിൽ 3816 ഘനയടി ജലമാണ് സ്പിൽവേ വഴി പെരിയാറിലേക്ക് ഒഴുകുന്നത്.

ഇടുക്കി ജലസംഭരണിയിൽ 2398.44 അടിയാണ് നിലവിലെ ജലനിരപ്പ്. 1381.412 ദശലക്ഷം ഘനയടി ജലമാണ് അണക്കെട്ടിൽ സംഭരിച്ചിട്ടുള്ളത്. സംഭരണശേഷിയുടെ 94.65 ശതമാനമാണിത്. മണിക്കൂറിൽ 0.828 ദശലക്ഷം ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൃഷ്ടി പ്രദേശത്ത് രാവിലെ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തി​നെ​ തു​ട​ർ​ന്ന് വെ​ള്ളം തു​റ​ന്നു​വി​ട്ട സാ​ഹ​ച​ര്യം വിലയിരുത്താൻ തമിഴ്നാട്ടിലെ മന്ത്രിമാർ ഇന്ന് മുല്ലപ്പരിയാർ അണക്കെട്ട് സന്ദർശിക്കും. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​െൻറ ചു​മ​ത​ല​യു​ള്ള ത​മി​ഴ്നാ​ട് ജലസേചന വകുപ്പ് മ​ന്ത്രി തിരുദു​രൈ മു​രു​കന്‍റെ നേതൃത്വത്തിലാവും സന്ദർശനം.

ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ. പെരിയസ്വാമി, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി പി. മൂർത്തി എന്നിവരാണ് മറ്റുള്ളവർ. പൊതുമരാമത്ത് അഡീഷനൽ ചീഫ് സെക്രട്ടറി, കാവേരി സെൽ ചെയർമാൻ, തേനിയിൽ നിന്നുള്ള ഏഴ് എം.എൽ.എമാരും മന്ത്രിമാരെ അനുഗമിക്കും.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജ​ലം തു​റ​ന്നു​വി​ട്ട​തിനും കേരളാ മന്ത്രിമാർ സന്ദർശനം നടത്തിയതിനും എതിരെ അണ്ണാ ഡി.എം.കെയും കർഷക സംഘടനകളും രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് മ​ന്ത്രിമാരുടെ സ​ന്ദ​ർ​ശനം. 

Tags:    
News Summary - Water level in Mullaperiyar and Idukki dams rose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.