തൊടുപുഴ/തിരുവനന്തപുരം: ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെറുതോണി ഡാമിെൻറ മൂന്ന് ഷട്ടറുകൾ തുറന്നതിനെത്തുടർന്ന് ഇടുക്കി ജലസംഭരണിയിൽ നേരിയ തോതിൽ താഴ്ന്ന ജലനിരപ്പ് വീണ്ടും ഉയർന്നിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതും ഡാമിൽ ഒഴുകിയെത്തുന്ന വെള്ളത്തിെൻറ അളവ് വർധിച്ചതുമാണ് കാരണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂൾ കർവ് അനുസരിച്ചാണ് അലർട്ടിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഡാമിൽ നിലവിൽ ജലനിരപ്പ് 2398.30 അടി ആണ്.
ബുധനാഴ്ച വൈകീട്ട് ജലനിരപ്പ് താഴ്ന്നെങ്കിലും വ്യാഴാഴ്ച രാവിലെ മുതൽ ഉയരുകയായിരുന്നു. ജലനിരപ്പ് 2398.08 അടിയിൽ എത്തിയതിനെത്തുടർന്നാണ് ചൊവ്വാഴ്ച ചെറുതോണി ഡാമിെൻറ മൂന്ന് ഷട്ടറുകൾ 35 സെ.മീ. വീതം ഉയർത്തിയത്. മിനിറ്റിൽ 60 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കാലാവസ്ഥവകുപ്പിെൻറ ഗ്രീൻ അലർട്ട് മാറുന്നതും മഴ കുറയുന്നതും നോക്കി ഷട്ടർ അടക്കുകയോ തുറന്നുവിടുന്ന വെള്ളത്തിെൻറ അളവ് കുറക്കുകയോ ചെയ്യും.
ഷട്ടർവഴി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനൊപ്പം വൈദ്യുതോൽപാദനം പരമാവധി വർധിപ്പിച്ചും ജലനിരപ്പ് 2395 അടിയിൽ എത്തിക്കാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. കൂടുതൽ ഷട്ടറുകൾ തുറക്കാൻ ആലോചനയില്ലെന്നും തൽക്കാലം നിലവിലെ സ്ഥിതി തുടരുമെന്നും വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.
അതേസമയം, ഇടമലയാർ, പമ്പ അണക്കെട്ടുകളിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിെൻറ അളവ് കുറക്കാൻ തീരുമാനിച്ചു. ഇടമലയാറിൽ ബ്ലൂ അലർട്ടിൽ നിന്ന് താഴെ എത്തിയ സാഹചര്യത്തിലാണ് രണ്ട് ഷട്ടറുകൾ 80 ൽ നിന്ന് 50 സെൻറിമീറ്ററാക്കി താഴ്ത്തിയത്. പമ്പയിൽ രണ്ട് ഷട്ടറുകൾ 45ൽ നിന്ന് 30 സെൻറിമീറ്റായി കുറക്കും. കക്കിയിൽ രണ്ട് ഷട്ടറുകൾ 60 െസൻറിമീറ്റർ വീതം തുറന്നിരുന്നത് തുടരും.
ബാണാസുരസാഗർ സംഭരണിപ്രദേശത്ത് മഴയുെട തീവ്രത കുറവാണ്. മഴക്കനുസരിച്ച് റിസർവോയറിെൻറ കാര്യത്തിൽ നടപടി എടുക്കും. കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്, വിവിധ മഴസാധ്യതാപ്രവചനങ്ങൾ എന്നിവ അനുസരിച്ച് അണക്കെട്ടുകളിൽ നിന്ന് തുറന്നുവിടുന്ന ജലത്തിെൻറ അളവ് സംസ്ഥാന റൂൾ കർവ് കമ്മിറ്റിയുെട അനുമതിയോടെ പുനഃക്രമീകരിക്കും. ഇടുക്കി, ഇടമലയാർ, കക്കി, മാട്ടുപ്പെട്ടി, പൊന്മുടി, പമ്പ, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, ലോവർപെരിയാർ, മൂഴിയാർ, കല്ലാർ എന്നിവയിൽ നിന്നാണ് ജലം ഒഴുക്കിവിടുന്നത്.
ഇതിനിടെ, മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരൊഴുക്കിനെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.30 അടിയായി ഉയർന്നു.142 അടിയാണ് സംഭരണശേഷി. അണക്കെട്ടിലേക്ക് സെക്കൻഡിൽ 3916 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1867 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.