ജല മെട്രോ: ക്യൂ ഒഴിവാക്കാൻ ഡിജിറ്റൽ ടിക്കറ്റിങ്

കൊച്ചി: ജല മെട്രോ സർവിസ് രണ്ടുദിവസം പൂർത്തിയാക്കുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും വിദേശികളും ജല മെട്രോയിലേക്ക് എത്തുന്നുണ്ട്.

പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കി ഡിജിറ്റൽ ടിക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആദ്യദിവസം മുതൽ കൊച്ചി ജല മെട്രോയിൽ ഡിജിറ്റൽ ടിക്കറ്റുകൾ സ്വീകരിക്കുന്നുണ്ട്. നീണ്ട ക്യൂവിൽ നിന്ന് സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിന് യാത്രക്കെത്തുന്നവർക്ക് മൊബൈൽ ഫോൺ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. കൊച്ചി വൺ ആപ് വഴിയാണ് ഡിജിറ്റൽ ടിക്കറ്റുകൾ ലഭിക്കുക.

Tags:    
News Summary - Water Metro: Digital ticketing to avoid queues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.