കുടിനീരിന് കേണ് കേരളം; ജലചോര്‍ച്ച തടയാനാവാതെ വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം: ജലനഷ്ടം തടയാന്‍ സ്ക്വാഡുകളും ബ്ളൂ-ബ്രിഗേഡ് സംവിധാനവുമടക്കം രൂപവത്കരിച്ചിട്ടും ജലഅതോറിറ്റിക്ക് ലഭ്യമാകുന്നതിന്‍െറ 35 ശതമാനം വെള്ളവും നഷ്ടമാകുന്നു. കടുത്തവേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ജലനഷ്ടത്തില്‍ കുറവില്ളെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജലചോര്‍ച്ചയും ജലമോഷണവും തടയാന്‍ 2011ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്ളൂ ബ്രിഗേഡ് സംവിധാനം രണ്ടോ മൂന്നോ ജില്ലകളില്‍ പരിമിതപ്പെട്ടു.

ജല അതോറിറ്റി സംഭരിക്കുകയും വിതരണശേഷം ബില്ല് ചെയ്യുകയും ചെയ്യുന്ന വെള്ളത്തിന്‍െറ വ്യത്യാസം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളിലാണ് ജലനഷ്ടത്തിന്‍െറ വിവരങ്ങളുള്ളത്. 2950-3000 മില്യന്‍ ലിറ്റര്‍ (എം.എല്‍.ഡി) വെള്ളം ഒരുദിവസം ജല അതോറിറ്റി സംഭരിക്കന്നെന്നാണ് കണക്ക്. പത്ത് ലക്ഷം ലിറ്ററാണ് ഒരു മില്യണ്‍ ലിറ്റര്‍. ഈ കണക്ക് പ്രകാരം മൊത്തം സംഭരണത്തില്‍നിന്ന് 1050 മില്യന്‍ ലിറ്റര്‍ പ്രതിദിനം വരുമാനരഹിത ജലമായി നഷ്ടപ്പെടുന്നു (നോണ്‍ റവന്യൂ വാട്ടര്‍). ഒരു മില്യന്‍ ലിറ്റര്‍ വെള്ളത്തിന് 15,000 രൂപയാണ് അതോറിറ്റി വില നിശ്ചയിച്ചിട്ടുള്ളത്. 1050 മില്യണ്‍ ലിറ്ററര്‍ ഈ ഇനത്തില്‍ പാഴാകുന്നതോടെ 1.57 കോടി രൂപയാണ് പ്രതിദിനനഷ്ടം.

ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ ഗാര്‍ഹിക കണക്ഷനുകളില്‍നിന്നുള്ള ചോര്‍ച്ചയാണ് കണക്കില്‍പെടാത്ത ജലനഷ്ടത്തിന് കാരണമെന്ന് കണ്ടത്തെി. വരുമാനരഹിത ജലത്തിന്‍െറ അളവ് കുറക്കാന്‍ പലതലങ്ങളിലുള്ള നടപടികളാണ് ആവിഷ്കരിച്ചതെങ്കിലും മിക്കതും കാര്യക്ഷമമല്ല.
ജലമോഷണമടക്കം തടയാന്‍ അതോറിറ്റിക്ക് കീഴില്‍ തിരുവനന്തപുരത്തും എറണാകുളത്തും നോണ്‍ റവന്യൂ വാട്ടര്‍ മോണിറ്ററിങ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജലവകുപ്പിന് ആലോചനയുണ്ട്. 1076 പദ്ധതികളില്‍നിന്ന് 18.12ലക്ഷം ഗാര്‍ഹിക കണക്ഷനും 2.02 ലക്ഷം പൊതു ടാപ്പുകളുമാണ് നിലവില്‍ ജല അതോറിറ്റിക്കുള്ളത്.

Tags:    
News Summary - water safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.