കൽപറ്റ: പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായ കാമ്പയിെൻറ ഭാഗമായുള്ള ബി.ജെ.പി ലഘുലേ ഖ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് താൻ സൈബർ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാ ട് ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല. വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചാരണം. തനി ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സൈബർ സെല്ലിന് പരാതി നൽകിയതായും അവർ പറഞ്ഞു. ലഘുലേഖ ഏറ്റുവാങ്ങുന്നതിെൻറ ചിത്രം രാഷ്ട്രീയ താൽപര്യങ്ങളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വിവാദമായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന ലഘുലേഖയുമായി പ്രാദേശിക ബി.ജെ.പി നേതാക്കളോടൊപ്പം നില്ക്കുന്ന കലക്ടറുടെ ചിത്രമാണ് സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ട് സി.എ.എയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി അഭിപ്രായം പറയുന്നില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഭീതി നിലനില്‍ക്കുന്നുണ്ട്.
തെൻറ മാതാവിനടക്കം ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ തെൻറ ഫോട്ടോ ദുരുപയോഗം ചെയ്യരുതെന്ന് കലക്ടർ അഭ്യര്‍ഥിച്ചു.
തനിക്കെതിരെ മാത്രമല്ല, മറ്റാര്‍ക്കെതിരെയും ദുരുദ്ദേശ്യത്തോടെയുള്ള ഇത്തരം പ്രചാരണങ്ങള്‍ നടത്തരുതെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.