മുട്ടിൽ(വയനാട്): സാമൂഹികസേവനത്തിെൻറ പുതുചരിതം തീർത്ത് ഡബ്ല്യു.എം.ഒയുെട അങ്കണം സ്ത്രീധന രഹിത വിവാഹസംഗമത്തിന് ഒരിക്കൽകൂടി വേദിയായി. വയനാട് മുസ്ലിം ഓർഫനേജ് സംഘടിപ്പിച്ച 13ാമത് വിവാഹസംഗമം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹിന്ദു, മുസ്ലിം കുടുംബങ്ങളിൽനിന്നുള്ള 78 യുവതീ യുവാക്കളാണ് വിവാഹിതരായത്.
ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലിൽ ആറു ഹൈന്ദവ സഹോദരിമാർ കതിർമണ്ഡപത്തിൽ വിവാഹിതരായി. വർക്കല ഗുരുകുലാശ്രമം ഗുരു സ്വാമി ദയാനന്ദ മുഖ്യകാർമികത്വം വഹിച്ചു. എം.ഐ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, സുരേന്ദ്രൻ ആവേത്താൻ എന്നിവർ സംസാരിച്ചു. മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്തംഗം പി.കെ. അനിൽ കുമാർ, എൻ.ഡി. അപ്പച്ചൻ, സിനിമാതാരം അബൂസലീം, പി.എച്ച്. അബ്ദുല്ല മാസ്റ്റർ, പ്രഫ. കെ.വി. ഉമർ ഫാറൂഖ്, ഡോ. ടി.പി.എം. ഫരീദ്, ഡോ. യു. സൈതലവി, കെ.എൽ. പൗലോസ്, കെ.കെ. ഹംസ, സാബിറ അബൂട്ടി, കെ.ഇ. റഈഫ്, കുമാരൻ മാസ്റ്റർ, ചന്ദ്രൻ, ന്യൂട്ടൺ, പി.പി.എ. ഖാദർ, അണിയാരത്ത് മമ്മൂട്ടി ഹാജി, കെ. അഹ്മദ് മാസ്റ്റർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഈശ്വരൻ നമ്പൂതിരി കർമങ്ങൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് പി.കെ. അബൂബക്കർ സ്വാഗതവും എൻ. സലാം നന്ദിയും പറഞ്ഞു.
12 മണിക്ക് പൊതുസമ്മേളന വേദിയിൽ വെച്ചാണ് നിക്കാഹുകൾ നടന്നത്. ഡബ്ല്യു.എം.ഒ അന്തേവാസികളായ എട്ടുപേർ സംഗമത്തിൽ വിവാഹിതരായി. വിവാഹങ്ങൾക്ക് കാളാവ് സൈതലവി ഉസ്താദ്, കെ.ടി. ഹംസ മുസ്ലിയാർ, കെ.പി. അഹമ്മദ് കുട്ടി ഫൈസി, മഹല്ല് ഖത്തീബുമാർ എന്നിവർ നേതൃത്വം നൽകി. പൊതുസമ്മേളന ഉദ്ഘാടനവും നിക്കാഹ് മുഖ്യകാർമികത്വവും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഡബ്ല്യു.എം.ഒ പ്രസിഡൻറ് കെ.കെ. അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദ് ജമാൽ സന്ദേശം നൽകി. ഗാന്ധിയൻ കെ.പി.എ. റഹീം, പി.പി.എ. കരീം, മജീദ് മണിയോടൻ, ബഷീർ മുന്നിയൂർ തുടങ്ങിയവർ സംസാരിച്ചു. ഡോ. എൻ.പി. ഹാഫിസ് മുഹമ്മദിെൻറ നേതൃത്വത്തിൽ വിവാഹപൂർവ കൗൺസലിങ് നൽകി. ജോയൻറ് സെക്രട്ടറിമാരായ മായൻ മണിമ സ്വാഗതവും മുഹമ്മദ് ഷാ മാസ്റ്ററർ നന്ദിയും പറഞ്ഞു. സ്ത്രീകൾക്കുവേണ്ടി നടന്ന പ്രത്യേക ചടങ്ങുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിർവഹിച്ചു.
എം.എസ്.എഫ് വനിതാ വിങ് സംസ്ഥാന പ്രസിഡൻറ് ഫാത്തിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തി. ബഷീറ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജയന്തി രാജൻ, ജില്ല പഞ്ചായത്തംഗങ്ങളായ മിനി, കെ.ബി. നസീമ, ബാനു പുളിക്കൽ എന്നിവർ സംസാരിച്ചു. സുമയ്യ ടീച്ചർ സ്വാഗതവും രഹ്ന കാമിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.