വയനാട് മുത്തങ്ങയിൽ കാട്ടിൽ കയറി പടമെടുക്കാൻ ശ്രമിച്ചയാളെ കാട്ടാന ഓടിക്കുന്നു

കാട്ടിൽ കയറി പടമെടുക്കാൻ ശ്രമിച്ചയാളെ കാട്ടാന ഓടിച്ചു, വനം വകുപ്പ് കേസെടുത്ത് പിഴയടപ്പിച്ചു; സംഭവം വയനാട്ടിൽ -VIDEO

കൽപറ്റ: വയനാട് മുത്തങ്ങ വനത്തിൽ കാട്ടാനയുടെ പടമെടുക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയെ ആന ഓടിച്ചു. കാട്ടിൽ കയറി കാട്ടാനക്കൂട്ടത്തിന്റെ പടമെടുക്കുന്നതിനിടെയാണ് സംഭവം. തൊട്ടു പിറകെയെത്തിയ വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയുടെ സഫാരി വാഹനത്തിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞു. തലനാരിഴക്കാണ് തമിഴ്നാട് സ്വദേശി രക്ഷപ്പെട്ടത്.

ഓടുന്നതിനിടെ ഭയന്നുപോയ ഇയാൾ വീഴുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. വന്യജീവിയെ ശല്യപ്പെടുത്തിയതിന് വനം വകുപ്പ് ഇയാൾക്കെതിരെ കേസെടുത്തു പിഴയടപ്പിച്ചു. സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ കാട്ടാന ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്.


Full View

Tags:    
News Summary - Wayanad: Tourist chased by wild elephant while taking pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.