കൽപറ്റ: രാഷ്ട്രീയ കാറ്റ് ആഞ്ഞുവീശിയിട്ടും വയനാടൻ മനസ്സിൽ വലിയ മാറ്റമില്ല. ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികളെയും കൈവിട്ടില്ല. 23 ഗ്രാമപഞ്ചായത്തുകളിൽ 15ലും യു.ഡി.എഫ് നേട്ടം കൊയ്തു.
നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ തുല്യശക്തികൾ. മൂന്നു നഗരസഭകളിൽ രണ്ടിലും യു.ഡി.എഫ് ഭരണത്തിലേക്ക്. സുൽത്താൻ ബത്തേരി നഗരസഭയിൽ വോട്ടർമാർ എൽ.ഡി.എഫിന് ഭരണത്തുടർച്ച നൽകി. 16 ഡിവിഷനുകളുള്ള ജില്ല പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തിയെങ്കിലും ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം.
ജനവിധിയിൽ മുസ്ലിം ലീഗിനു മാത്രമല്ല സി.പി.എമ്മിനും കോൺഗ്രസിനും കനത്ത പ്രഹരമുണ്ടായി. സുൽത്താൻ ബത്തേരിയിൽ ലീഗ് പരാജയം ഏറ്റുവാങ്ങിയപ്പോൾ നൂൽപുഴ, മീനങ്ങാടി, നെേന്മനി പോലുള്ള സി.പി.എം കോട്ടകളിൽ കാറ്റ് യു.ഡി.എഫിന് അനുകൂലമായി.
നൂൽപുഴയിൽ സി.പി.എം വിമതർ അടക്കം ശക്തി തെളിയിച്ചപ്പോൾ 40 വർഷത്തെ എൽ.ഡി.എഫ് ഭരണമാണ് യു.ഡി.എഫ് മാറ്റിമറിച്ചത്. ജില്ല പഞ്ചായത്തിൽ, അപ്രതീക്ഷിതമായി കടുത്ത മത്സരമാണ് നടന്നത്. വോട്ടെണ്ണിത്തീരാനും വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.