‘അമ്മ’ ഷോയ്ക്കും​ ആഭ്യന്തര പരാതി പരിഹാര സമിതി വേണം -ഡബ്ല്യു.സി.സി

കൊച്ചി: താരസംഘടനയായ അമ്മ പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്​റ്റേജ്​ ഷോയ്ക്ക്​​ വേണ്ടിയും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡബ്ല്യു.സി.സി ഹൈകോടതിയിൽ ഹരജി നൽകി. ഡിസംബർ ഏഴിന്​ അബുദാബിയിൽ വെച്ചാണ്​ താരസംഘടന സ്​റ്റേജ്​ ഷോ നടത്തുക. ​

​ഷോയിൽ പ​െങ്കടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സിക്ക്​ വേണ്ടി റിമ കല്ലിങ്കൽ നൽകിയ സത്യവാങ്‌മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത്​. മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂ.സി.സി പുതിയ ആവശ്യം ഉന്നയിച്ചത്.

ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ താരങ്ങൾ നേരിടുന്ന പ്രശ്​നങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ഡബ്ല്യു.സി.സിയുടെ ഹരജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക.

Tags:    
News Summary - WCC- Internal Complaint Committee- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.