കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് സിനമാരംഗത്തെ വനിതാകൂട്ടായ്മയായ ഡബ്ലിയു.സി.സി. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്‍റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഡബ്ലിയു.സി.സിയുടെ ആവശ്യം.
സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയോടും സർക്കാരിനോടും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അവൾക്കൊപ്പമെന്ന ഹാഷ്ടാഗും ഫേസ്ബുക്കിൽ നൽകിയിട്ടുണ്ട്.
അതിജീവിച്ചവളുടെ യാത്ര, അവൾക്കു ചുറ്റുമുള്ള സമൂഹത്തിന്‍റെയും വ്യവസ്ഥയുടേയും നേർക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് തങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവൺമെന്‍റിനോടും മുഖ്യമന്ത്രിയോടും ഞങ്ങൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.