സ്ത്രീധന സംവിധാനത്തെ ഒറ്റക്കെട്ടായി എതിർക്കണം -കെ.കെ. ശൈലജ

കൊല്ലം: സ്ത്രീധനത്തിനെതിരായ പ്രചാരണത്തിന് ഒാരോ വ്യക്തിയും പങ്കുചേരണമെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. സർക്കാറിന്‍റെ ശക്തമായ നടപടിക്കൊപ്പം ജനങ്ങളുടെ ചിന്താഗതിയിലും മാറ്റമുണ്ടാകണം. വിവാഹം ആർഭാടമാക്കേണ്ട എന്ന ചിന്ത പുതിയ തലമുറയിൽ ഉണ്ടാകണമെന്നും കെ.കെ. ശൈലജ പറഞ്ഞു.

നിരവധി സാമൂഹ്യ തിന്മകൾ അവസാനിപ്പിച്ചിട്ടുള്ള നാടാണ് കേരളം. സ്ത്രീധനം എന്നത് ക്രിമിനൽ കുറ്റമാണെന്ന ബോധ്യം ഉണ്ടാകണം. സ്ത്രീധന സംവിധാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ.

Tags:    
News Summary - We must unite against the dowry system - KK Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.