തിരുവനന്തപുരം: ലോ അക്കാദമിയിൽ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാൽ നേരിടുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സമരഭൂമിയെ സർക്കാർ കലാപ ഭൂമിയാക്കരുത്. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്.എഫ്.െഎക്കുള്ളതെന്നും മുരളി ആരോപിച്ചു. ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെക്കണമെന്നാവശ്യെപ്പട്ട് വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുകയാണ് കെ. മുരളീധരൻ.
നടരാജപിള്ളെയ അറിയില്ലെന്ന മുഖ്യമന്ത്രിയുെട പ്രസ്താവന അപലപനീയമാണ്. ആദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. എ.കെ.ജി സെൻററിൽ അങ്ങനെ വല്ല പുസ്തകവുമുണ്ടെങ്കിൽ മുഖ്യമന്ത്രി അതെടുത്ത് വായിക്കണെമന്നും മുരളീധരൻ പരിഹസിച്ചു.
അതേസമയം, സമരം 26ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബി.ജെ.പി നേതാവ് വി.വി. രാജേഷും നിരാഹാരമിരിക്കുന്നുണ്ട്. വിദ്യാര്‍ഥി സമരം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച രണ്ടാംവട്ട ചര്‍ച്ചയും പരാജയെപ്പട്ടിരുന്നു.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റിനിര്‍ത്താനുള്ള മാനേജ്മെന്‍റ് നിലപാട് അംഗീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചപ്പോള്‍ രാജിയില്‍ കുറഞ്ഞുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച വഴിമുട്ടിയതോടെ സമരം പിന്‍വലിച്ച് തിങ്കളാഴ്ച ക്ലാസ് തുടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ക്ഷുഭിതനായി ചര്‍ച്ച അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. ഇതോടെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സമരസമിതി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.