ക്ഷേത്ര വളപ്പുകളിൽ ആയുധ പരി​ശീലനവും മാസ് ഡ്രില്ലും അനുവദിക്കാനാകില്ല- ഹൈകോടതി

കൊ​ച്ചി: ക്ഷേ​ത്ര വ​ള​പ്പു​ക​ൾ ആ​യു​ധ പ​രി​​ശീ​ല​ന​ത്തി​നും മാ​സ് ഡ്രി​ല്ലി​നും ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​കോ​ട​തി. തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ ​ശാ​ർ​ക്ക​ര ദേ​വി ക്ഷേ​ത്ര വ​ള​പ്പ്​ കൈ​യേ​റി ആ​ർ.​എ​സ്.​എ​സ് ആ​യു​ധ പ​രി​ശീ​ല​ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഭ​ക്ത​രാ​യ ജി. ​വ്യാ​സ​ൻ, കെ.​വി. വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ് അ​നി​ലി​ന്‍റെ ഉ​ത്ത​ര​വ്. ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ആ​ൾ​ക്കൂ​ട്ട അ​ഭ്യാ​സ​ങ്ങ​ളും ആ​യു​ധ പ്ര​യോ​ഗ​ങ്ങ​ളും ത​ട​യു​ന്ന​ത് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ക​മീ​ഷ​ണ​ർ​ക്കും ശാ​ർ​ക്ക​ര ദേ​വി​ക്ഷേ​ത്രം അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ​ർ​ക്കും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭ​ക്ത​ർ​ക്കും ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു ഹ​ര​ജി. സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​ട്ടി​ക​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​രും സ്ത്രീ​ക​ളു​മ​ട​ക്ക​മു​ള്ള ഭ​ക്ത​ർ​ക്ക് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു. സ​ന്നി​ധാ​ന​ത്തി​ന്‍റെ വി​ശു​ദ്ധി​യെ​യും ദൈ​വി​ക​ത​യെ​യും ബാ​ധി​ക്കു​ന്നു. ആ​യു​ധ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്നു. ക്ഷേ​ത്ര​ത്തി​ലെ ആ​യു​ധ പ​രി​ശീ​ല​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ക്ഷേ​ത്ര​പ​രി​സ​ര​ത്ത് സം​ഘ​പ​രി​ശീ​ല​ന​വും ആ​യു​ധ​പ​രി​ശീ​ല​ന​വും ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​യി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യാ​ണ്​ ആ​രോ​പ​ണ​ങ്ങ​ളെ​ന്നും ആ​ർ.​എ​സ്.​എ​സ്​ വാ​ദി​ച്ചു. 2021 മാ​ർ​ച്ച് 30ന് ​ദേ​വ​സ്വം ക​മീ​ഷ​ണ​ർ ആ​യു​ധ പ​രി​ശീ​ല​നം നി​ർ​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ആ​ദ്യ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഹ​ര​ജി ന​ൽ​കി​യ​തോ​ടെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​താ​യും ക്ഷേ​ത്ര​ത്തി​ൽ ഗേ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക്ഷേ​ത്ര​ത്തി​ൽ മാ​സ് ഡ്രി​ല്ലും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ‌.​എ​സ്.​എ​സി​ന്​ നോ​ട്ടി​സ് ന​ൽ​കു​ക​യും അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രോ​പ​ണം ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

ക്ഷേ​ത്ര​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ളും മ​റ്റും കൈ​കാ​ര്യം ചെ​യ്യാ​നും നി​ത്യ​പൂ​ജ​ക​ൾ ന​ട​ത്താ​നും ദേ​വ​സ്വം ബോ​ർ​ഡി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്​​ത​മാ​ക്കി. ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും സു​ഗ​മ​മാ​യി ന​ട​ത്താ​ൻ ബോ​ർ​ഡി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കാ​ൻ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - Weapons training and mass drills cannot be allowed in temple premises High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.