തൃശൂർ: സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ കർഷകർക്ക് കാലാവസ്ഥ അധിഷ്ഠിത കൃഷി ഇൻഷുറൻസ് ലഭിക്കുന്നില്ല. 20 കോടിയിൽ അധികം വരുന്ന ഇൻഷുറൻസ് തുകയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകേണ്ടത് 18 കോടി രൂപയാണ്. കഴിഞ്ഞവർഷം ഡിസംബർ മുതലുള്ള ഇൻഷുറൻസിനായി സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതംമാത്രം ഒമ്പത്കോടിയിൽ അധികം വരും. സംസ്ഥാന സർക്കാർ നൽകിയാൽ മാത്രമേ വിഹിതം നൽകൂവെന്ന് കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെ കർഷകർ പണം ലഭിക്കാതെ വലയുകയാണ്. കേന്ദ്രസർക്കാർ വിഹിതവും ഒമ്പത് കോടി തന്നെയാണ്.
ഏക്കറിന് 300 രൂപയാണ് യുനൈറ്റഡ് ഇൻഷുറൻസ് കമ്പനി മുഖേന കേരളത്തിലെ കർഷകർ അടച്ചത്. ഹെക്ടറിന് 10,000 രൂപ വീതമാണ് ഇൻഷുറൻസ് തുക ലഭിക്കേണ്ടത്. ഒന്നാം വിള കൃഷി കഴിഞ്ഞതിന് പിന്നാലെ അടുത്ത കൃഷിയിറക്കുന്നതിന് കർഷകർക്ക് സഹായകമായ പണമാണ് ഇതുവരെ സർക്കാർ അനാസ്ഥ കാരണം ലഭിക്കാതെ പോകുന്നത്. നേരേത്ത നിലവിലുണ്ടെങ്കിലും തുടർച്ചയായ രണ്ടുവർഷം കാലവർഷം ചതിച്ചതിന് പിന്നാലെയാണ് കേരളത്തിൽനിന്ന് കർഷകർ കൂട്ടമായി കാലാവസ്ഥ അധിഷ്ഠിത കൃഷി ഇൻഷുറൻസിന് അപേക്ഷ നൽകിയത്.
ഡിസംബറിൽ തുടങ്ങിയ കൃഷിക്ക് നാലുമാസത്തെ പരിരക്ഷയാണ് ഇൻഷുറൻസിലൂടെ ലഭിക്കുന്നത്. ഇൗ കാലയളവിലെ കാലാവസ്ഥ വ്യതിയാനത്തിെൻറ തോത് അനുസരിച്ച് വിളയിലുണ്ടാകുന്ന മാറ്റങ്ങൾക്കാണ് ഇൻഷുറൻസ് തുക ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കുന്നതിന് കൃഷിഭവനുകൾക്ക് മുന്നിൽ 20 കിലോമീറ്റർ ചുറ്റളവിൽ കാലാവസ്ഥ വ്യതിയാന മാപിനിയും സ്ഥാപിച്ചിട്ടുണ്ട്. ഒരോ കൃഷിയുടെയും വിളവിന് പാകമായ മഴ, ചൂട്, ആർദ്രത അടക്കം കൃത്യമായി രേഖപ്പെടുത്താൻ മാപിനിയിലൂടെ സാധിക്കും. വ്യതിയാനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനാൽ ഇൻഷുറൻസ് അടക്കുന്ന കർഷകർക്ക് ക്ലൈം ചെയ്യാതെതന്നെ തുക കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചിരുന്നു.
അപേക്ഷിക്കുന്ന സമയത്ത് ബാങ്ക് അക്കൗണ്ടും െഎ.എസ്.എഫ്.എ കോഡ് അടക്കം വാങ്ങുന്നതിനാൽ അർഹരായ കർഷകർക്ക് നല്ല വിളവ് ലഭിച്ചാലും മാപിനിയിൽ രേഖപ്പെടുത്തുന്നതിെൻറ അടിസ്ഥാനത്തിൽ മുടക്കമില്ലാതെ പണം ലഭിച്ചിരുന്നു. എന്നാൽ, ഇക്കുറി കൃഷിയിറക്കാൻ പണമില്ലാതെ കഷ്ടപ്പെടുേമ്പാഴും അർഹമായ ആനുകൂല്യം സർക്കാർ തടയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.