കാലവര്‍ഷം: ജീവനക്കാര്‍ ആസ്ഥാനം വിട്ടുപോകരുത്

ഇടുക്കി: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ചുമതലയുള്ള ചാർജ് ഓഫിസര്‍മാര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍, തഹസില്‍ദാര്‍മാര്‍, ദുരന്ത നിവാരണ ചുമതലയുള്ള ജീവനക്കാര്‍ എന്നിവര്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് വിട്ടുപോകരുതെന്ന് കലക്ടർ നിർദേശിച്ചു. എല്ലാ ഓഫിസുകളും അടിയന്തര ആവശ്യങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കണമെന്നും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Weather: Employees should not leave headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.