തിരുവനന്തപുരം: കലക്ടര്‍ നല്കിയ അന്തിമ റിപ്പോര്‍ട്ടോടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ കായല്‍ ൈകയേറ്റവും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ശരിവെക്കപ്പെെട്ടന്നും ഇതിെൻറ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് അംഗീകരിച്ചിട്ടും മുഖ്യമന്ത്രി മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതില്‍ ദുരൂഹതയുണ്ട്.
മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്ക്കെതിെര ഇതിനുമുമ്പ് ആരോപണങ്ങളുയര്ന്നയുടനെ രാജിവെപ്പിച്ച മുഖ്യമന്ത്രിക്ക് കോടീശ്വരനായ മന്ത്രിയുടെ മുന്നില്‍ മുട്ടുവിറക്കുന്നു. നിഷ്പക്ഷ അന്വേഷണത്തിന് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് തടസ്സമാണ്. കലക്ടറെ മന്ത്രി ഭീഷണിപ്പെടുത്തുന്നത് ഇതിന് തെളിവാണ്. അഴിമതിക്കെതിരായ ഇടതുസര്‍ക്കാര്‍ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞു. മൂന്നാറിലെ ഭൂമി കൈയേറ്റത്തിലെന്ന പോലെ റവന്യൂമന്ത്രിയുടെ റിപ്പോര്‍ട്ടുകള്‍ തള്ളി ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നു.
അഴിമതിക്കാരനായ തോമസ് ചാണ്ടിയെ നാണംകെട്ടും സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ സര്‍ക്കാറിന് നേരിടേണ്ടിവരുമെന്ന് എക്സിക്യൂട്ടിവ് മുന്നറിയിപ്പ് നല്കി. യോഗത്തില്‍ സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.