തിരുവനന്തപുരം: ആർ.എസ്.എസ് വേദിയിൽ സ്വീകരണം ഏറ്റുവാങ്ങിയ കെ.എൻ.എ ഖാദർ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് റസാഖ് പാലേരി. കെ.എൻ.എ ഖാദറിനെപ്പോലെ പരിചയ സമ്പന്നനായ നേതാവ് അബദ്ധവശാൽ അത്തരമൊരു വേദിയിൽ എത്തിപ്പെട്ടതായി കരുതാനാവില്ല. ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം കൂടുതൽ അപകടകരമാണ്.
ആർ.എസ്.എസിന് മതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂനപക്ഷങ്ങളെ വംശീയ ഉൻമൂലനം ചെയ്യലാണ് അവർ ലക്ഷ്യത്തിലേക്കുള്ള വഴിയായി കാണുന്നതെന്നും ഏതൊരു കൊച്ചു കുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ്.
വംശീയ ഉന്മൂലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആർ.എസ്.എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആവർത്തിച്ചു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളിൽ നിന്നും പലപ്പോഴും ഫാസിസ്റ്റ് അനുകൂല സമീപനങ്ങൾ ഉണ്ടാകുന്നതിനെപ്പറ്റി മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകൾ ഗൗരവത്തിൽ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.