തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിന് മേൽ യാതൊരു നിയന് ത്രണവുമില്ലെന്ന് തെളിയിക്കുന്നതാണ് ഡി.ജി.പിയടക്കം ഉൾപ്പെട്ട ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സി.എ.ജി റിപ്പോ ർട്ട് ചൂണ്ടിക്കാട്ടുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.
കോടികൾ വകമാറ്റിയതും സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടും മാത്രമല്ല സ്വന്തം ആയുധങ്ങളും വെടിയുണ്ടകളും സൂക്ഷിക്കാനാവാത്ത സേനയാണ് കേരളാ പൊലീസ് എന്നത് ആഭ്യന്തര സുരക്ഷയെ തന്നെ ആശങ്കപ്പെടുത്തുന്നു. കാണാതായ വെടിയുണ്ടകൾക്ക് പകരം കൃത്രിമ വെടിയുണ്ടകൾ കാണിച്ചത് പൊലീസ് ഉന്നതരുടെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്ന് വ്യക്തമാക്കുന്നതാണ്.
ഇക്കാര്യം സംബന്ധിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം. തല്‍ക്കാലം അവധിയിൽ പ്രവേശിച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് ഡി.ജി.പി നടത്തുന്നത്. ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാൽ ബെഹ്റക്ക് രക്ഷപ്പെടാനുള്ള പഴുതുകളൊരുക്കുകയാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമാണ്.
വൻ അഴിമതിയും ക്രമക്കേടും നടത്തുന്നവരെ പൊലീസ് സേനയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയും പൊലീസ് ഭാഷ്യം അതേപടി ആവർത്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറയണമെന്നും പൊലീസിലെ അഴിമതിക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.