വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കം

മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച മലപ്പുറം താജ് ഓഡിറ്റോറിയത്തിൽ (പി.സി. ഹംസ-തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) തുടക്കമാകും. രാവിലെ 10ന് പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിക്കും. ഡിസംബർ 27, 28 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം നാലുവർഷത്തെ സംഘടന റിപ്പോർട്ടും രാഷ്ട്രീയ നയരേഖയും ചർച്ച ചെയ്യും. 29ന് വൈകീട്ട് മൂന്നിന് നടക്കുന്ന പ്രകടനത്തിലും അഞ്ചിന് വലിയങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും മലപ്പുറം ജില്ലയിലെ ഒരുലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്‍റ് ഡോ. എസ്.ക്യൂ.ആർ. ഇല്യാസ് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും.

വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്‍റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട്, അംബേദ്കറുടെ കുടുംബാംഗവും പ്രമുഖ ദലിത് ആക്ടിവിസ്റ്റുമായ രാജരത്നം അംബേദ്കർ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ നായികയുമായ അഫ്രീൻ ഫാത്തിമ, ശഹീദ് വാരിയൻകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയൻകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ, വെൽഫെയർ പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് കെ.എസ്. അബ്ദുറഹ്മാൻ തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ റസാഖ് പാലേരി പറഞ്ഞു.

Tags:    
News Summary - Welfare Party State Conference begins today in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.