പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള വിമാന യാത്ര ചിലവ് സർക്കാർ വഹിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ഇന്ത്യയിലേക്കു തിരികെ വരാൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും പ്രവാസികളുടെ യാത്രാ ചെലവ് സർക്കാർ വഹിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി പ്രയാസപ്പെടുന്നവരും രോഗികളും ഗർഭിണികളുമടക്കമുള്ളവർ കടുത്ത പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാര്യത്തിൽ ഇപ്പോഴും കൃത്യമായ ഒരു തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നില്ല എന്നത് ആശങ്ക ഉളവാക്കുന്നു. 

തിരിച്ചുവരവിന് തയ്യാറായവരിൽ ഭൂരിഭാഗവും ടിക്കറ്റ് ചാർജ് സ്വയം വഹിക്കാൻ കഴിയുന്നവരല്ല. അതിനാൽ സർക്കാർ ചിലവിൽ പ്രത്യേക വിമാനങ്ങളിൽ പ്രവാസികളെ കൊണ്ടുവരാൻ തയ്യാറാകണം. കോവിഡ് ടെസ്റ്റ് റിസൾട്ട് നിബന്ധനയാക്കിയ സാഹചര്യത്തിൽ എംബസികൾ മുൻകൈ എടുത്ത് ടെസ്റ്റിന് സൗകര്യം ഒരുക്കണം. തിരിച്ചെത്തുന്ന പ്രവാസികളെയും നോർക്ക വഴിയുള്ള ധനസഹായ വിതരണത്തിന്‍റെ പരിധിയിൽപ്പെടുത്തണം. 

തിരിച്ചുവരുന്ന പ്രവാസികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ രാഷ്ട്രീയ-സാമൂഹ്യ-മതസംഘടനകളെയും സന്നദ്ധ പ്രവർത്തകരെയും പങ്കാളികളാക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് എക്സ്ക്യൂട്ടീവ് ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ഏറെ മെച്ചപ്പെട്ട സൗകര്യങ്ങൾ തയ്യാറാക്കുന്നതിന് ഇത് ഉപകരിക്കും. പ്രവാസികൾക്ക് ആവശ്യമായ വളണ്ടിയർ സേവനം എല്ലാ തലങ്ങളിലും ഉറപ്പാക്കാൻ
വെൽഫെയർ പാർട്ടിയുടെയും പ്രവാസി വെൽഫെയർ ഫോറത്തിൻ്റെയും പ്രവർത്തകർക്ക് സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശം നൽകി. യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു.

Tags:    
News Summary - welfare party statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.