മലപ്പുറം : തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകം കുടിപ്പകരാഷ്ട്രീയം കൈവെടിയേണ്ട സമയം അതിക്രമിച്ചുവെന്ന സന്ദേശമാണ് നൽകുന്നതെന്ന് വെൽഫെയർപാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്. കൊടിയുടെ നിറവും കക്ഷിനിലയും നോക്കിയല്ല കൊലപാതകത്തിനെതിരെ നിലപാടെടുക്കേണ്ടത്. അണികളെ അക്രമത്തിൽനിന്ന് പിൻതിരിപ്പിക്കുവാനുള്ള ധാർമിക ശേഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിലെ നേതൃത്വങ്ങളും നേടിയെടുക്കേണ്ടതുണ്ട്.
പ്രായോഗികതലത്തിലും സാഹോദര്യ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന വെൽഫെയർ പാർട്ടിക്ക് അത് പറയാനുള്ള ധാർമ്മിക അർഹതയുണ്ട്. പ്രതികളുടെ ശിക്ഷ നടപ്പാക്കാത്തതും ഇളവ് നൽകുന്നതും ഇത്തരം കൊലകൾ ആവർത്തിക്കാൻ കാരണമാണ്. രാഷ്ട്രീയ കൊലപാതകങ്ങളിലെ വിചാരണ വേഗത്തിലാക്കുകയും പഴുതടച്ച അന്വേഷണം നടത്തി പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.