ചെന്നൈ: മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(െഎ.െഎ.ടി)യിലെ മലയാളി വിദ്യാർഥിയുടെ മരണം ആത്മഹത്യയെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. എറണാകുളം സ്വദേശി ഉണ്ണി കൃഷ്ണൻ നായരാണ് (30) കൊല്ലപ്പെട്ടത്. പിതാവ് ആർ. രഘു ആലുവയിലെ െഎ.എസ്.ആർ.ഒ യൂനിറ്റിലെ ശാസ്ത്രജ്ഞനാണ്. കേരളത്തിൽ ബിടെക് പൂർത്തിയാക്കി 2021ഏപ്രിൽ മുതൽ ഐ.ഐ.ടിയിൽ ഗെസ്റ്റ് െലക്ചറർ കം റിസർച് സ്കോളറായി(പ്രോജക്ട് അസോസിയേറ്റ്) ജോലി ചെയ്യുകയായിരുന്നു. മുറിയിലെ ഒരു പുസ്തകത്തിൽ നിന്ന് 11 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കൾക്കുള്ള പ്രത്യേക കത്തും ഇതിലുൾപ്പെടും. താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും മരണത്തിന് മറ്റാരും കാരണക്കാരല്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വേളച്ചേരിയിൽ ലതാ സ്ട്രീറ്റിലെ ഒരു വാടക വീട്ടിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം താമസിച്ച അദ്ദേഹം പതിവായി കാമ്പസിലെ ഡിപ്പാർട്മെൻറ് സന്ദർശിക്കാറുണ്ടായിരുന്നു. െഎ.െഎ.ടി സ്പോർട്സ് ഓഫിസർ ഡോ. രാജുവിെൻറ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച വൈകീട്ട് ഹോക്കി മൈതാനത്ത് കളിക്കാനെത്തിയപ്പോഴാണ് ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇവരാണ് കോട്ടൂർപുരം പൊലീസിനെയും മാനേജ്മെൻറിെൻറയും അറിയിച്ചത്. െഎ.പി.സി 174 പ്രകാരം കൊട്ടൂർപുരം പൊലീസ് സംശയാസ്പദ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. റോയപേട്ട ഗവ. ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. പ്രോജക്ടുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദവും വിഷാദരോഗവും മൂലം വിദ്യാർഥി ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചതാവാമെന്നാണ് പൊലീസിെൻറ നിഗമനം. പെട്രോൾ എടുത്തുകൊണ്ടുവന്ന ചെറിയ പ്ലാസ്റ്റിക് ക്യാനും മറ്റു തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതിനുശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് കോട്ടൂർപുരം പൊലീസ് അറിയിച്ചു.
െഎ.െഎ.ടി മാനേജ്മെൻറിെൻറ പ്രതികരണം:
2021 ഏപ്രിലിലാണ് ഉണ്ണികൃഷ്ണൻ താൽക്കാലിക പ്രോജക്ട് സ്റ്റാഫായി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. കാമ്പസിന് പുറത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. നിർഭാഗ്യകരവും ദാരുണവുമായ സംഭവം ഞെട്ടലോടെയാണ് കേട്ടത്. ദുഃഖാർത്തരായ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും മാനേജ്മെൻറിെൻറ അനുശോചനം അറിയിക്കുന്നു. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് െഎ.െഎ.ടി അധികൃതർ പൊലീസിന് പൂർണ സഹകരണം വാഗ്ദാനം ചെയ്യുന്നതായും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.