കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന വിധം വാട്സ്ആപ് പോസ്റ്റിെട്ടന്ന പേരിലെടുത്ത കേസ് റദ്ദാക്കണമെന്ന രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഹരജി ഹൈകോടതി തള്ളി. കേസില്‍ അന്തിമ റിപ്പോർട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചതായും ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരായ കിരണ്‍ലാല്‍, വിജുകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയത്. മുഖ്യമന്ത്രിക്കെതിരെ ഇട്ട പോസ്റ്റിലെ ഉള്ളടക്കം ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു.
കെ.എസ്.ആർ.ടി.സിയില്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രത്യേക വാട്ട്സ്ആപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ പ്രതികൾ പോസ്റ്റിട്ടത്. ഇത് സംബന്ധിച്ച പരാതിയെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അനാവശ്യമായാണ് കേസെടുത്തതെന്നും ആരോപിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.