വെള്ളിമാടുകുന്ന്: തളർന്ന മനസ്സുമായി കഴിയുന്ന ആയിരങ്ങൾക്ക് പ്രചോദനമേകാൻ പ്രജിത് ജയപാൽ യാത്രതുടങ്ങി. ഏഴുവർഷം മുമ്പ് നടന്ന അപകടത്തെതുടർന്ന് നെട്ടല്ലിന് ക്ഷതമേറ്റ് അരക്കുതാഴെ തളർന്ന പ്രജിത്താണ് ചലനരഹിതരായവർക്ക് ചാലകമായി ‘ഡ്രൈവ് ടു ഡൽഹി’ പരിപാടിയുമായി യാത്രയാരംഭിച്ചത്. വീൽചെയറിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർക്ക് പ്രചോദനമേകി മറ്റൊരു പുറം ജീവിതം കാണിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് സ്വയം കാറോടിച്ച് ഡൽഹിയിലേക്ക് യാത്രതിരിച്ചത്.
ഡൽഹിയിലെത്തുന്ന പ്രജിത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിമാരെയും മറ്റു നിരവധി സംഘടന പ്രതിനിധികളെയും കണ്ട് സമാനമായ ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ ശ്രദ്ധയിൽപെടുത്തും. ഭിന്നശേഷിക്കാർക്ക് വീൽചെയറിൽ എത്താവുന്ന രീതിയിൽ പൊതു ഇടങ്ങൾ സൗഹൃദമാക്കുക, ജോലിയവസരങ്ങൾ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും. തെൻറ യാത്രകൊണ്ട് നിരവധിപേർക്ക് ആത്മവിശ്വാസം പകരാൻ കഴിയുമെന്ന പ്രത്യാശയിലാണ് 44 ദിവസത്തെ യാത്രക്ക് തുടക്കംകുറിച്ചത്. നടൻ മോഹൻലാൽ ഫോണിലൂടെ ആശംസ നേർന്നാണ് യാത്ര ചടങ്ങാരംഭിച്ചത്.
വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളജിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അപകടത്തിനുശേഷം ആത്മവിശ്വാസം നേടിയ പ്രജിത് നിശ്ച്യദാർഢ്യത്തിെൻറ മാതൃക തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നിലുള്ള പ്രതിസന്ധികളെ നേരിടാനുള്ള ധീരതയാണ് ഒരു യഥാർഥ സൈനികന് വേണ്ടതെന്നും പ്രജിത് അതിന് ഉത്തമ മാതൃകയാണെന്നും കേണൽ എൻ.എ. പ്രദീപ് പറഞ്ഞു. പോർട്ട് ഒാഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് വാഹനത്തിെൻറ താക്കോൽ കൈമാറി.
കോഴിക്കോട് ബീച്ചിൽ ഭിന്നശേഷിക്കാർക്ക് ഒരുമാസത്തിനുള്ളിൽ റാംപ് ഒരുക്കുമെന്ന് അശ്വിനി പ്രതാപ് പറഞ്ഞു. വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സൗകര്യവുമൊരുക്കും. ജെ.ഡി.ടി ചെയർമാൻ സി.പി. കുഞ്ഞിമുഹമ്മദ്, ജെ.സി.െഎ ഇന്ത്യൻ സോണൽ പ്രസിഡൻറ് ടി.പി. സുബീഷ്, േട്രാമകെയർ പ്രസിഡൻറ് ആർ. ജയന്ത്കുമാർ, റോട്ടറി സെക്രട്ടറി ശോഭിത്ത്, ജയചന്ദ്രൻ മാസ്റ്റർ എന്നിവർ സ്വപ്നം യാഥാർഥ്യമാകുന്ന യാത്രാചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. യാത്രക്കിടെ അറുപതോളം പൊതുചടങ്ങുകളിൽ പ്രജിത് പെങ്കടുക്കും. ലിബീഷ്, മണികണ്ഠൻ എന്നിവരും പ്രജിത്തിന് സഹായികളായി കൂടെയുണ്ട്. കോഒാഡിനേറ്റർ സജീഷ് ബിനു സ്വാഗതവും സി.എം.എ സെക്രട്ടറി അനിൽ ബാലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.