'ഹെൽമെറ്റ് എവിടെ സഖാവേ? പെറ്റി അടച്ചേ മതിയാവൂ!' എന്ന് സജി ചെറിയാനോട് ഷോൺ ജോർജ്; എങ്കിൽ ഷോണും പെറ്റിയടക്കണമെന്ന് ഫോട്ടോകൾ നിരത്തി മറുപടി

കോട്ടയം: ഭരണഘടന​യെ നിന്ദിച്ചതിന് രാജിവെച്ച മന്ത്രി സജി ചെറിയാൻ സ്കൂട്ടറിൽ ഹെൽമറ്റിടാതെ പോകുന്ന ചിത്രം പങ്കുവെച്ച് വടികൊടുത്ത് അടി വാങ്ങി പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ്. മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ എംഎൽഎ സ്കൂട്ടറിൽ പോകുന്ന ചിത്രമാണ് ഷോൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'ഹെൽമെറ്റ് എവിടെ സഖാവേ ...... പെറ്റി അടച്ചേ മതിയാവൂ ...... അല്ലെങ്കിൽ ......ശേഷം കോടതിയിൽ' എന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്.

എന്നാൽ, ഇതിന് താ​​ഴെ കമന്റുകളുടെ പ്രളയമായിരുന്നു. ഷോൺ ​ജോർജ് ഹെൽമറ്റിടാതെ ഒറ്റക്കും പിന്നിൽ ആളെ ഇരുത്തിയും സ്കൂട്ടറിൽ പോകുന്ന നിരവധി ചിത്രങ്ങളാണ് താഴെ നിമിഷങ്ങൾക്കകം നിറഞ്ഞത്.

'എണ്ണം എത്രവരെ കൂടും എന്ന് കണ്ടറിയാം ഷോണേട്ടാ, എല്ലാം കൂടി എണ്ണി തിട്ടപ്പെടുത്തിയിട്ടു കോടതിയിൽ പോകുമ്പോൾ ഒരുമിച്ചങ് അടച്ചേക്ക്',

'കോടതിയിൽ പോകുമ്പോൾ ദേ ഇതിനും കൂടി ഒര് പെറ്റി അടച്ചേക്ക് കേട്ടോ.. ആദ്യം സ്വന്തം തെറ്റ് കാണാൻ ശ്രമിക്ക്, എന്നിട്ടാവാം മറ്റുള്ളവരുടേത്' 😏

'ഹെൽമെറ്റ് എവിടെ ഷോണേ ...... പെറ്റി അടച്ചേ മതിയാവൂ ...... അല്ലെങ്കിൽ ......ശേഷം കോടതിയിൽ'

'സാധാരണക്കാരൻ ബൈക്കിന്റെ പുറകിൽ ഹെൽമെറ്റ് ഇല്ലാതെ പോയാൽ വീട്ടിൽ സമൻസ് വരുന്ന കാലത്ത് മുൻ മന്ത്രിയ്ക്ക് എന്തുമാവാം. ഇവർക്ക് 150 km സ്പീഡിൽ പോവാം, സീറ്റ് ബെൽറ്റ് വേണ്ട, ഹെൽമെറ്റ് വേണ്ട. സാധാരണക്കാരൻ പാലിക്കുന്ന ഒരു നിയവും ഇവർ പാലിക്കുന്നില്ല. ഇതിനെതിരെ ശക്തമായ നിയമ നടപടികൾ കോടതികൾ സ്വീകരിക്കണം. ഈ ചിത്രം തെളിവായി എടുത്തു കൊണ്ട് കോടതി സ്വമേധയ കേസ് എടുക്കണം. ജനങ്ങൾക്ക് മാതൃക ആവേണ്ട ഇവർ ഇങ്ങനെ കാണിക്കുന്നതിനെതിരെ കേസ് രജിസ്റ്റർ സർക്കാർ ഖജനാവിലേക്ക് നിശ്ചിത തുക ഫെൻ അടയ്ക്കണം' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഷോണിന്റെ കുറിപ്പ്:

ഹെൽമെറ്റ് എവിടെ സഖാവേ ......

Motor vehicle act sec 194(d) …..500

പെറ്റി അടച്ചേ മതിയാവൂ ......

അല്ലെങ്കിൽ ......ശേഷം കോടതിയിൽ

Tags:    
News Summary - Where is the helmet, comrade? Shone George shares photo of saji cherian goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.