ആലപ്പുഴ: പല സമുദായങ്ങളും സംഘടിതരായി അധികാര രാഷ്ട്രീയത്തിലേറി നേട്ടമുണ്ടാക്കിയപ്പോൾ ഈഴവ സമുദായം പിന്നോട്ടടിക്കപ്പെട്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയനില്‍ മെറിറ്റ് ഈവനിങും പ്രതിഭകളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സർക്കാരിനായെന്ന് പ്രതിഭകളെ ആദരിക്കൽ നിർവഹിച്ച് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വിവിധ മേഖലകളിൽ നേട്ടമുണ്ടാക്കിയവർക്കുള്ള പുരസ്കാരങ്ങൾ എം.എൽ.എമാരായ രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ എന്നിവർ വിതരണം ചെയ്തു. എൻ.കെ. നാരായണൻ സ്മാരക വിദ്യാഭ്യാസ ധനസഹായം, സ്കോളർഷിപ്പുകൾ എന്നിവ ഡെപ്യൂട്ടി കലക്ടർ സി. പ്രേംജി, കൊല്ലം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ, ചൈതന്യമഠം ട്രസ്റ്റി ആർ. രുദ്രൻ, എസ്.ഡി.വി സ്കൂൾസ് മാനേജർ പ്രഫ. എസ്. രാമാനന്ദ് എന്നിവർ നിർവഹിച്ചു.
എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ പ്രസിഡന്‍റ് പി. ഹരിദാസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.