പറവൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.15ന് വെടിമറ കവലക്ക് സമീപമാണ് സംഭവം. ജർമൻ സ്വദേശിയായ കോൾ മാക്സും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്.പറവൂരിൽനിന്ന് ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്‍റെ ബോണറ്റിൽനിന്ന് പുക ഉയരുന്നത് നാട്ടുകാർ കണ്ടതിനെ തുടർന്ന് കാർ നിർത്തി ഇറങ്ങിയതിനാൽ ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാറിന്‍റെ മുൻഭാഗം പൂർണമായും കത്തി. അഗ്നിരക്ഷസേന വിഭാഗം എത്തി തീയണച്ചു.കോൾ മാക്സിന്‍റെ ഭാര്യ മലയാളിയാണ്. ഇദ്ദേഹംഏറെ നാളായി വലിയ പഴമ്പിള്ളി തുരുത്തിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.