കൊച്ചി: കെ റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടാൻ ഡിവിഷൻ ബെഞ്ച് എപ്പോഴാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ഹൈകോടതി. സർവേ കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗ്ൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തടഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, റദ്ദാക്കിയിട്ടുണ്ടെങ്കിൽ ആ ഉത്തരവ് എവിടെയെന്നും ആരാഞ്ഞു.
ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് സിംഗ്ൾ ബെഞ്ച് വ്യക്തമാക്കി. കോടതി ഒരു പദ്ധതിക്കും എതിരല്ല. മുൻകൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീടുകളിൽ കയറുന്നത് നിയമപരമാണോ എന്ന് ഹൈകോടതി ചോദിച്ചു.
ഏത് പദ്ധതിയാണെങ്കിലും നിയമപരമായാണ് സർവേ നടത്തേണ്ടത്. ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കാതെ വീട്ടിൽ കയറുന്നത് നിയമപരമല്ല. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സാമൂഹികാഘാത പഠനമാണ് നടത്തുന്നതെന്ന് എന്തു കൊണ്ടാണ് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കാത്തത്. എന്താണ് നടപടി എന്നതിനെ കുറിച്ച് കൃത്യമായി ബന്ധപ്പെട്ടവർ വിശദീകരിക്കണം. നാളെ ഹരജി പരിഗണിക്കുമ്പോൾ ഇക്കാര്യം വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.