കണ്ണൂർ: വീണ്ടുമൊരു നിയമസഭ അങ്കത്തിന് അരങ്ങുണരുേമ്പാൾ കണ്ണൂരിൽ ഇക്കുറി നില മെച്ചപ്പെടുത്തുന്നത് ആരാകും? ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്. കണ്ണൂരിെൻറ ചുവപ്പിന് തിളക്കം കുറയില്ലെന്ന് എൽ.ഡി.എഫ് ആണയിടുേമ്പാൾ കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫിെൻറ അവകാശവാദം. ആകെയുള്ള 11 നിയമസഭ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് -എട്ട്, യു.ഡി.എഫ് -മൂന്ന് എന്നിങ്ങനെയാണ് 2016 തെരഞ്ഞെടുപ്പിലെ കക്ഷിനില.
2011ൽ യു.ഡി.എഫിന് അഞ്ചുസീറ്റുകൾ ഉണ്ടായിരുന്നു. എൽ.ഡി.എഫിന് ആറുസീറ്റും ലഭിച്ചു. കണ്ണൂർ, കൂത്തുപറമ്പ് സീറ്റുകളാണ് 2016ൽ യു.ഡി.എഫിന് നഷ്ടപ്പെട്ടത്. അത് തിരിച്ചുപിടിക്കാനാണ് യു.ഡി.എഫിെൻറ പടപ്പുറപ്പാട്. അതേസമയം, കൂത്തുപറമ്പും കണ്ണൂരും നിലനിർത്തുകയും ഒപ്പം അഴീക്കോട് കൂടി പിടിച്ചെടുക്കാനും ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് നീങ്ങുന്നത്.
നിയമസഭ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുമുമ്പ് 2006ൽ ആകെയുണ്ടായിരുന്ന 10 സീറ്റുകളിൽ എട്ടും എൽ.ഡി.എഫിനായിരുന്നു. അന്ന് കണ്ണൂരും ഇരിക്കൂറും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
ഇക്കുറി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടന്നിട്ടും ഇരു മുന്നണികളുടെയും സ്ഥാനാർഥികൾ സംബന്ധിച്ച വ്യക്തമായ ചിത്രം പുറത്തുവന്നിട്ടില്ല. പാർട്ടികൾക്കുള്ളിൽ ഇക്കാര്യത്തിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. പരിചിത മുഖങ്ങൾ പലരും ഇക്കുറി ഉണ്ടാവില്ലെന്നാണ് സൂചന. ഇരിക്കൂറിൽ എട്ടുതവണ തുടർച്ചയായി ജയിച്ച കോൺഗ്രസിലെ കെ.സി. ജോസഫ് ഇക്കുറി രംഗത്തുണ്ടാവില്ല. രണ്ടുവട്ടം തുടർച്ചയായി ജയിച്ച ടി.വി. രാജേഷ്, ജയിംസ് മാത്യു, സി. കൃഷ്ണൻ എന്നിവർക്ക് സി.പി.എം സീറ്റ് നൽകില്ല. കെ.വി. സുമേഷ്, ഡോ. വി. ശിവദാസൻ തുടങ്ങിയ പുതുമുഖങ്ങളുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഇക്കുറിയും മത്സരരംഗത്തുണ്ടാകും. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, അഡ്വ. സണ്ണി ജോസഫ്, റിജിൽ മാക്കുറ്റി തുടങ്ങിയവർ കോൺഗ്രസ് പട്ടികയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഇരിക്കൂറിൽ കെ.സി. ജോസഫിനുപകരം അഡ്വ. സജീവ് ജോസഫിനാണ് സാധ്യത. ജില്ലയിൽ ലീഗിെൻറ ഏക സീറ്റായ അഴീക്കോട് കെ.എം. ഷാജി ഇല്ലെങ്കിൽ പി.കെ. ഫിറോസ് വന്നേക്കും. മുസ്ലിം ലീഗിന് ഇക്കുറി ജില്ലയിൽ രണ്ടാമതൊരു സീറ്റായി കൂത്തുപറമ്പ് കൂടി ലഭിക്കും. പല പേരുകളും ഉയരുന്നുണ്ടെങ്കിലും ലീഗിൽ ധാരണയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.