കോട്ടയം: സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി സന്തോഷ് ജോർജ് കുളങ്ങരയെ നിയമിച്ചതിനെച്ചൊല്ലി കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ വിവാദം. സി.പി.എമ്മിെൻറ താൽപര്യപ്രകാരം നിയമിക്കപ്പെട്ട സന്തോഷിനെ കേരള കോൺഗ്രസ്-എമ്മിെൻറ പേരിൽ അവതരിപ്പിക്കപ്പെടുന്നതാണ് അണികളിൽ അമർഷമുണ്ടാക്കിയിരിക്കുന്നത്. 60 വർഷത്തിനിടെ ആദ്യമായി കേരള കോൺഗ്രസ്-എം സംസ്ഥാന ആസൂത്രണ ബോർഡിൽ ഒരു മുഴുസമയ അംഗത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഹരിെച്ചന്ന് വരുത്താൻ സന്തോഷ് ജോർജ് കുളങ്ങരയെ നിയമിച്ചശേഷം അതിെൻറ അവകാശം മാണി ഗ്രൂപ്പിന് കൈമാറുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിക്കുന്നു.
ലോകംകണ്ട പ്രശസ്ത യാത്രികനായ സന്തോഷിനെ ആസൂത്രണ ബോർഡിലേക്ക് നിർദേശിച്ച ജോസ് കെ. മാണിക്ക് അഭിവാദ്യമർപ്പിച്ച് ഇടത് അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സന്തോഷിനെതിരെ എതിർവിഭാഗവും രംഗെത്തത്തി. ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവുമായ മുഹമ്മദ് റിയാസിെൻറ താൽപര്യപ്രകാരമാണ് സന്തോഷിനെ ആസൂത്രണ ബോർഡിലെടുത്തതെന്നാണ് പ്രധാന ആരോപണം. സി.പി.എം നോമിനിയായി സന്തോഷിനെ കൊണ്ടുവരാൻ സാധിക്കാത്തതിനാലാണ് കേരള കോൺഗ്രസ്-എം എന്ന വളഞ്ഞ വഴിയിലൂടെയെത്തിച്ചതെന്നും ആക്ഷേപമുണ്ട്.
സന്തോഷിെൻറ മുൻകാല പ്രസ്താവനകൾ കുത്തിപ്പൊക്കിയും പ്രചാരണം ശക്തമാണ്. മലയാളി പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യമകറ്റാൻ വേശ്യാലയങ്ങൾ വേണമെന്ന സന്തോഷിെൻറ വിഡിയോ അഭിമുഖമാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിനും മാനുഷിക ധാർമികതക്കും എതിരെയുള്ള ഇത്തരം പ്രസ്താവന നടത്തുന്നയാൾ എങ്ങനെ കേരള കോൺഗ്രസ്-എം നോമിനിയാകുമെന്നാണ് സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നെന്ന തരത്തിൽ ഉയരുന്ന ആക്ഷേപം.
ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല -സന്തോഷ് േജാർജ്
തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് സന്തോഷ് േജാർജ് കുളങ്ങര. ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല. ഏതെങ്കിലും പാർട്ടികൾ തെൻറ പേര് നിർദേശിച്ചിട്ടുണ്ടാവാം. ജോസ് കെ. മാണി വിളിച്ചിരുന്നു. ആസൂത്രണ ബോർഡ് അംഗമാകുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ മുഴുസമയ അംഗമാകാൻ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. ടൂറിസം രംഗത്തെ അനുഭവ സമ്പത്താണ് ആസൂത്രണ ബോർഡ് ആവശ്യപ്പെടുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി പല കാര്യങ്ങളും സംസാരിക്കാറുണ്ട്. എന്നാൽ, ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.