കൊച്ചി: മിന്നൽ ഹർത്താൽ പാടില്ലെന്ന ഇടക്കാല ഉത്തരവിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് ഹൈകോടതിയില്‍. കോടതി നിർദേശ പ്രകാരം നേരിട്ട് ഹാജരായപ്പോഴാണ് ഹര്‍ത ്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഉത്തരവുണ്ടല്ലോയെന്ന കോടതിയുടെ ചോദ്യത് തിന് മറുപടിയായി അഭിഭാഷകൻ മുഖേന ഡീൻ ഇൗ മറുപടി നൽകിയത്.
താങ്കൾ അഭിഭാഷകനല്ലെയെന്ന ചോദ്യത്തിന് നിയമം പഠിച്ചെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ലെന്നായിരുന്നു മറുപടി. ഹർത്താലിന് ആഹ്വാനം ചെയ്ത ഡീനിനെ ഇതുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനൽ കേസിലും പ്രതിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് വാക്കാൽ നിർദേശിച്ചു.
കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി ഡീന്‍ കുര്യാക്കോസിനും കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം.സി. കമറുദ്ദീൻ, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായർ എന്നിവര്‍ക്കുമെതിരെ സ്വമേധയ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. കോടതി നിർദേശിച്ച പ്രകാരം മൂവരും വെള്ളിയാഴ്ച കോടതിയിൽ ഹാജരായി.
എത്ര വേഗത്തില്‍ വിശദീകരണം നല്‍കാൻ കഴിയുമെന്ന് കോടതി ഇവരോട് ആരാഞ്ഞു. തുടര്‍ന്ന് രണ്ടാഴ്ച സമയം അനുവദിച്ചു. കേസ് മാര്‍ച്ച് ആറിന് പരിഗണിക്കുന്നതിനാല്‍ അഞ്ചിന് മുമ്പ് വിശദീകരണം നല്‍കണമെന്നും കേസ് പരിഗണിക്കുന്ന ദിവസം മൂവരും വീണ്ടും ഹാജരാവണമെന്നും നിർദേശിച്ചു. കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഡീനിന് പുറമെ കമറുദ്ദീനെയും ഗോവിന്ദന്‍ നായരെയും പ്രതിപ്പട്ടികയിൽ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.