തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഓൺലൈൻ വഴിയുള്ള ആദ്യ പൊതുസ്ഥലംമാറ്റ കരടുരേഖ സംബന്ധിച്ച് വ്യാപക പരാതി. അപേക്ഷ സമർപ്പിച്ച 300ലധികം ജീവനക്കാരെ പരിഗണിക്കാതെ 57 പേർക്ക് മാത്രം സ്ഥലംമാറ്റം നൽകിയാണ് കരട് ഉത്തരവ് പുറത്തിറക്കിയതെന്ന് ജീവനക്കാർ ആരോപിച്ചു.
ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന സീനിയറായ അപേക്ഷകരെ പരിഗണിക്കാതെ കഴിഞ്ഞ മാർച്ച് ഒന്നിനുശേഷം താൽക്കാലികമായി പ്രമോഷൻ നൽകി നിയമിച്ച 63 സീനിയർ സൂപ്രണ്ടുമാരെയും 92 ജൂനിയർ സൂപ്രണ്ടുമാരെയും തൽസ്ഥാനത്ത് നിലനിർത്തുകയായിരുന്നു. സർക്കാർ-കോടതി ഉത്തരവുകൾ നിരവധി ഉണ്ടായിട്ടും മൂന്ന് വർഷം നീട്ടിക്കൊണ്ടുപോയി ഒടുവിൽ കോടതിയലക്ഷ്യ നടപടിയെത്തുടർന്നാണ് കരടുരേഖ ഇറങ്ങിയത്.
അപേക്ഷ ക്ഷണിച്ച് ഒക്ടോബർ 22ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിലെ മാനദണ്ഡങ്ങൾ പലതും കാറ്റിൽപ്പറത്തി ഇറക്കിയ ഉത്തരവ് പിൻവലിച്ച് അപേക്ഷ നൽകിയ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തിയുള്ള കരട് ഇറക്കണമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ (കെ.ഇ.ഡി.എം.എസ്.യു) ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച കോടതി വിധി അട്ടിമറിക്കാനാണ് അബദ്ധങ്ങളോടെ കരട് പുറത്തിറക്കിയതെന്ന് ഭാരവാഹികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.