തിരുവല്ല: ഇരവിപേരൂർ നെല്ലാട് സ്വദേശിയായ ഗൃഹനാഥൻ ശരീരമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. നെല്ലാട് അഭിലാഷ് ഭവനിൽ സോമനാണ് (65) തിങ്കളാഴ്ച രാത്രി 9.30ന് പൊള്ളലേറ്റത്.
കഴുത്തിലും ശരീരത്തിലും ഉൾപ്പെടെ 50 ശതമാനത്തോളം പൊള്ളലേറ്റതിനാൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സോമെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ ഭാര്യ രാധാമണിക്ക് (62) എതിരെ പൊലീസ് കേസെടുത്തു. ഇവരുടെ മകൻ അഭിലാഷ് രാത്രി വീട്ടിൽ ഇല്ലാതിരുന്നപ്പോഴാണ് സംഭവം. ഉറങ്ങിക്കിടന്ന തെൻറ ശരീരത്തിൽ ഭാര്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന മൊഴിയാണ് സോമൻ പൊലീസിന് നൽകിയിരിക്കുന്നത്.
കുറേക്കാലമായി മാനസികമായി അകൽച്ചയിലായിരുന്നെന്നും ഇതുകാരണം വഴക്ക് പതിവായിരുന്നെന്നും മൊഴിയുണ്ട്. അടച്ചിട്ട വീട്ടിൽ തീപിടിച്ചത് കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും കോവിഡ് പരിശോധനക്കുശേഷം ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.