തിരുവനന്തപുരം: സംസ്ഥാനത്തെ 16 പ്രധാന റെയിൽവേ സ്റ്റേഷനുകൾ കൂടി സൗജന്യ വൈ-ഫൈ ഹോട്ട്സ്പോട്ട് സംവിധാനത്തിലേക്ക്. കണ്ണൂർ, കോട്ടയം, പാലക്കാട്, തലശ്ശേരി, തിരൂർ, ആലപ്പുഴ, കായംകുളം, ഷൊർണൂർ, തിരുവല്ല, വടകര, എറണാകുളം ടൗൺ, കാഞ്ഞങ്ങാട്, കാസർകോട്, പയ്യന്നൂർ, ആലുവ, ചെങ്ങന്നൂർ സ്റ്റേഷനുകളിലാണ് സൗജന്യ വൈ-ഫൈ എത്തുന്നത്.
നിലവിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജങ്ഷൻ, കോഴിക്കോട്, തൃശൂർ സ്റ്റേഷനുകളിലാണ് വൈ-ൈഫ സൗകര്യമുള്ളത്. ഒന്നര വർഷം മുമ്പ് ഗൂഗിളിെൻറ സഹകരണത്തോടെ തുടങ്ങിയ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ സ്േറ്റഷനുകളും ഹൈടെക് ആകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒാപൺ വൈ--ഫൈ നെറ്റ് വർക്കാണ് ഗൂഗിൾ വൈ--ഫൈ. റെയിൽവേക്ക് കീഴിലുള്ള റെയിൽടെല്ലിെൻറ സാേങ്കതിക സഹായത്തോടെയാണ് വൈ-ഫൈ ക്രമീകരിക്കുന്നത്. 45,000 കിലോമീറ്റർ നീളമുള്ള ഒാപ്റ്റിക് ഫൈബർ ശൃംഖലയാണ് റെയിൽ ടെല്ലിനുള്ളത്. അതായത് രാജ്യത്തെ 70 ശതമാനം റെയിൽവേ സ്റ്റേഷനുകളിലും റെയിൽടെല്ലിന് സാന്നിധ്യമുണ്ട്. ഇത് ഉപയോഗിച്ചാണ് ഗൂഗിൾ വൈ--ഫൈ സേവനം ലഭ്യമാക്കുന്നത്.
അതിവേഗ ഡാറ്റ കൈമാറ്റത്തിന് ഇൗ ശൃംഖല ഗൂഗിളിനും ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ. സൗജന്യ വൈ-ഫൈ പദ്ധതിയിൽ ഇതുവരെ 322 റെയിൽവേ സ്റ്റേഷനുകളാണ് പൂർത്തിയായത്. പുതുതായി ഏർപ്പെടുന്ന 16 സ്റ്റേഷനുകളിലും സെക്കൻഡിൽ 50 മെഗാബൈറ്റ് വേഗത്തിലുള്ള നെറ്റ് സൗകര്യമാണ് ഒരുക്കുന്നത്. നിശ്ചിത സമയത്തേക്കാണ് സൗജന്യ ഇൻറർനെറ്റ് ലഭിക്കുക. നെറ്റ്വർക്കിൽ പ്രവേശിക്കുന്നവരുടെ എണ്ണം എത്ര വർധിച്ചാലും വേഗം കുറയാത്തവണ്ണമുള്ള സേങ്കതിക മികവാണ് ഏർപ്പെടുത്തുന്നത്.
റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിെൻറ ഭാഗമായാണ് വൈ-ഫൈ നടപ്പാക്കുന്നത്. നിലവിൽ റെയിൽ യാത്രക്കാരുടെ 75 ശതമാനവും ഒാൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവരാണ്. കൂടുതൽ സ്റ്റേഷനുകളിൽ വൈ-ഫൈ എത്തുന്നത് ഇവർക്കും സഹായകരമാകും. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ ഏർപ്പെടുത്തുക വഴി റെയിൽവേയുടെ ഡിജിറ്റൽവത്കരണമാണ് ലക്ഷ്യമിടുന്നത്. ഏപ്രിലോടെ 120 സ്റ്റേഷനുകളിലും പദ്ധതിയെത്തും. അടുത്ത വർഷത്തോടെ രാജ്യത്തെ 8500 റെയിൽവേ സ്റ്റേഷനുകളിലും വൈ-ഫൈ എത്തിക്കാനാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.