വന്യ ജീവി ആക്രമണം വർധിക്കുന്ന മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രെൻറ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും സംബന്ധിച്ചു.
വയനാട്ടിലേതുപോലെ ആർ.ആർ.ടി സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. ആനത്താരയിൽ ഡ്രോൺ കാമറ നിരീക്ഷണം ഏർപ്പെടുത്തും. പ്രശ്ന മേഖലയിൽ ഫോറസ്റ്റ്, പൊലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാഡൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇനി ആനയുടെ ആക്രമണത്തിൽ ജീവനുകൾ പൊലിയാതിരിക്കാനുള്ള മുൻ കരുതലിന് വനം മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.