അതിരപ്പിള്ളി: വാൽപ്പാറയിൽ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോയ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. വാൽപ്പാറയിലെ അയ്യർപാടി കോളനിയിലെ രവിയാണ് (52) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം. ശേഖരിച്ച തേൻ വാൽപ്പാറയിൽ വിറ്റ ശേഷം തിരിച്ചുവരുകയായിരുന്നു രവിയും സുഹൃത്തുക്കളും.
അപ്രതീക്ഷിതമായി കാട്ടാന പാഞ്ഞടുത്തപ്പോൾ എല്ലാവരും ബൈക്കുകൾ നിലത്തിട്ട് ഓടി. രക്ഷപ്പെടാൻ കഴിയാതിരുന്ന രവിയെ കാട്ടാന ആക്രമിച്ച് കൊല്ലുകയായിരുന്നു.അൽപസമയത്തിന് ശേഷം തിരിച്ചെത്തിയ സുഹൃത്തുക്കൾ രവിയെ വാൽപ്പാറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാൽപ്പാറ വില്ലോനി സെറ്റിൽമെന്റിലെ ആദിവാസി സംഘം നേതാവാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.