elephant kuttiady churam 98798

കുറ്റ്യാടി ചുരത്തിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന -VIDEO

കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരം റോഡിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ.

വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിന് നേരെ പാഞ്ഞടുത്തത്. ഇതിന്‍റെ ദൃശ്യങ്ങൾ കാർ യാത്രികർ പകർത്തി. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്ന് തന്നെ തിരികെ പോകുന്നതും വിഡിയോയിൽ കാണാം. 

Full View


Tags:    
News Summary - Wild elephant charges at car at Kuttiyadi Pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.