വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടാന കുട്ടി ചരിഞ്ഞ നിലയിൽ

കൽപറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കുറിച്യാട് റെയ്ഞ്ചിലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൊല്ലിക്കുറുക്ക് വനമേഖലയിലാണ് ഒന്നര വയസുള്ള കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

എന്നാൽ കാട്ടാനക്കൂട്ടം സമീപത്ത് നിലയുറപ്പിച്ചതിനാൽ ജഢത്തിന് സമീപത്തെത്താൻ വനംവകുപ്പ് അധികൃതർക്കായിരുന്നില്ല. ഇന്ന് രാവിലെയോടെ ആനക്കൂട്ടം മാറിയതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് തുടർ നടപടികൾ സ്വീകരിച്ചു. 

Tags:    
News Summary - Wild Elephant child Body in Wayanad Wildlife Sanctuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.