നേതൃത്വം ആവശ്യപ്പെട്ടാൽ കോട്ടയം ജില്ലയിൽ മത്സരിക്കും -കെ.സി. ജോസഫ്​

​തിരുവനന്തപുരം: കോൺഗ്രസ്​ നേതൃത്വം ആവശ്യപ്പെട്ടാൽ കോട്ടയം ജില്ലയിൽ മത്സരിക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ.സി. ജോസഫ്​. ഇരിക്കൂറിൽ മത്സരിക്കാനില്ല. ഇരിക്കൂറിൽനിന്ന്​ മാറുന്നത്​ മലബാറിലെ നേതാക്കൾക്ക്​ അവസരം നൽകാനാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ യു.ഡി.എഫിന്​ അനുകൂല സാഹചര്യമാണ്​ സംസ്​ഥാനത്ത്​. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര വൻവിജയമായിരുന്നു. സർക്കാറിനെതിരായ അഴിമതി ആരോപണങ്ങൾ ജനങ്ങൾ കാണുന്നുണ്ട്​.

ഈ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്​ ചെറിയ മുൻതൂക്കമുണ്ട്​. കോട്ടയം ജില്ലയിൽ എട്ടു സീറ്റിലെങ്കിലും വിജയിക്കും. അതിനായി മികച്ച സ്​ഥാനാർഥികളെ നിർത്തണം. പാർട്ടി നിർദേശിക്കുന്നതിന്​ അനുസരിച്ച്​ പ്രവർത്തിക്കുമെന്നും കെ.സി. ജോസഫ്​ പറഞ്ഞു.

39 വർഷമായി ഇരിക്കൂറിൽ എം.എൽ.എയാണ്​ കോൺഗ്രസ്​. 1982ലായിരുന്നു ആദ്യവിജയം. 

Tags:    
News Summary - Will contest in Kottayam district K. C. Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.