കോട്ടയം: പിണങ്ങിപ്പിരിഞ്ഞ കാമുകിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശയാക്കി വായിൽ നിർബന്ധിച്ച് ഡീസൽ ഒഴിച്ച യുവാവ് പിടിയിലായി. ഓട്ടോഡ്രൈവറായ കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെയാണ് (24) കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്.
ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം വായിൽ ഡീസലൊഴിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ പൂവന്തുരുത്തിലായിരുന്നു സംഭവം. പൂവന്തുരുത്ത് സ്വദേശിനിയായ 19കാരിയും ജിതിനും കുറേ കാലമായി അടുപ്പത്തിലായിരുന്നു. യുവാവിന്‍റെ സ്വഭാവ വൈകൃതത്തെ തുടർന്ന് പിന്നീട് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറി. പൂവന്തുരുത്തിൽ റോഡ് സൈഡിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ ഓട്ടോയുമായി അടുത്തെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി ഓട്ടോയിൽ കയറ്റി ഓടിച്ചുപോവുകയായിരുന്നു.
നാട്ടകം പാറേച്ചാൽ ബൈപ്പാസിലെ വിജനമായ സ്ഥലത്ത് ഓട്ടോ നിർത്തി. ജിതിൻ യുവതിയെ വലിച്ചിറക്കി മർദ്ദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി. വാഹനത്തിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ഡീസൽ എടുത്തി വായിൽ കുത്തിപ്പിടിച്ച് ഒഴിക്കുകയായിരുന്നു. ഡീസൽകുപ്പി തട്ടിത്തെറിപ്പിച്ച യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ശ്രദ്ധിക്കുന്നതുകണ്ട പ്രതി പെൺകുട്ടിയെ വീണ്ടും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി വീടിനുസമീപം ഇറക്കിവിട്ടു. രാത്രിയോടെ യുവതിയെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.